കേരളത്തിലേയ്ക്ക് ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളുടെ ഒഴുക്ക് : പിന്നില്‍ വന്‍ മാഫിയാ സംഘം

കേരളത്തിലേയ്ക്ക് ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളുടെ ഒഴുക്ക് : പിന്നില്‍ വന്‍ മാഫിയാ സംഘം

കേരളത്തിലേയ്ക്ക് ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളുടെ ഒഴുക്കിനു പിന്നില്‍ വന്‍ മാഫിയാ സംഘമെന്ന് കണ്ടെത്തല്‍. തെരുവില്‍ നിന്നു കുട്ടികളെ കണ്ടെത്തിയാലും സംഘാംഗങ്ങള്‍ രക്ഷിതാക്കള്‍ ചമഞ്ഞെത്തി അവരെ മോചിപ്പിക്കുന്ന സംഭവം ശ്രദ്ധയില്‍പെട്ടതോടെ കുട്ടികളെ തേടി വരുന്നവരുടെ ഡിഎന്‍എ പരിശോധന നടത്താന്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുമായി കരാറിലെത്തി. ഡിഎന്‍എ പരിശോധനയില്‍ രക്ഷിതാവല്ലെന്നു തെളിഞ്ഞാല്‍ കുട്ടികളെ കടത്തിയതിന് അവരെ അറസ്റ്റ് ചെയ്യും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 183 കുട്ടികളെയാണു തെരുവില്‍നിന്നു കണ്ടെത്തിയത്. ഇതില്‍ 160 ഉം ഇതര സംസ്ഥാനക്കാരാണ്. 24 കുട്ടികളെ ബാലവേലയ്ക്കിടെയാണു കണ്ടെത്തിയത്. 17 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ഹോട്ടലുകളില്‍ കഴിക്കാനെത്തിയവര്‍ നല്‍കിയ വിവരപ്രകാരമാണു റെയ്ഡ് നടത്തിയത്. ഇതോടെ കുട്ടികളെ കടത്തുന്നതിനു പിന്നില്‍ വന്‍ മാഫിയകളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.