ദര്‍ബാറില്‍ രജനികാന്തിനൊപ്പം ചെമ്പന്‍ വിനോദും

ദര്‍ബാറില്‍ രജനികാന്തിനൊപ്പം ചെമ്പന്‍ വിനോദും

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തി പുതിയൊരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തില്‍ രജനിക്കൊപ്പം മലയാളത്തില്‍ നിന്ന് ചെമ്പന്‍ വിനോദും അഭിനയിക്കുന്നു എന്നാണ് ആ വാര്‍ത്ത.

ഗോലി സോഡ 2 ന് ശേഷമുള്ള ചെമ്പന്‍ വിനോദിന്റെ തമിഴ് ചിത്രമാവും ദര്‍ബാര്‍. ഏത് കഥാപാത്രമാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത് എന്നു സംബന്ധിച്ച കാര്യം പുറത്തുവിട്ടിട്ടില്ല. രണ്ട് പതിറ്റാണ്ടിന് ശേഷമായി രജനി പൊലീസ് വേഷത്തിലെത്തുന്നത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്.രജനിയുടെ 167-ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. നയന്‍താരയാണ് നായിക.