ചന്ദ്രയാന്‍-2 ചരിത്ര കുതിപ്പിലേയ്ക്ക് : നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരം

ചന്ദ്രയാന്‍-2 ചരിത്ര കുതിപ്പിലേയ്ക്ക് : നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരം

ചന്ദ്രയാന്‍-2 ചരിത്ര കുതിപ്പിലേയ്ക്ക്, നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരമായി ചന്ദ്രയാന്‍ പൂര്‍ത്തിയാക്കി. ചന്ദ്രയാന്‍ രണ്ടിന്റെ നാലാംഘട്ട ഘട്ട ചന്ദ്രഭ്രമണപഥ മാറ്റമാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത് . വൈകിട്ട് 6:37 ഓടെയാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയായത്. ചന്ദ്രനില്‍ നിന്ന് 124 കിലോമീറ്റര്‍ അടുത്ത ദൂരവും 164 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് ഇപ്പോഴുള്ളത്.

ആഗസ്റ്റ് 20ന് ചന്ദ്രഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള നാലാമത്തെ ഭ്രമണപഥ മാറ്റമാണ് ഇന്ന് വൈകിട്ട് പൂര്‍ത്തിയായത്. വൈകിട്ട് 6:18ന് ആരംഭിച്ച ഭ്രമണപഥമാറ്റം 1155 സെക്കന്റുകള്‍ (19.25 മിനുട്ട്) കൊണ്ട് പൂര്‍ത്തിയായി. സെപ്തംബര്‍ ഒന്നിനാണ് അവസാനഘട്ടം ഭ്രമണപഥ മാറ്റം നടക്കുക.

സെപ്തംബര്‍ രണ്ടിനായിരിക്കും ചാന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടുക. സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കുന്നത്.