19 സംസ്ഥാനങ്ങളില്‍ 110 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്

19 സംസ്ഥാനങ്ങളില്‍ 110 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്

അഴിമതി, ആയുധക്കടത്ത്, ക്രിമിനല്‍ ദുര്‍നടപ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യവ്യാപകമായി സിബിഐ റെയ്ഡ്. 19 സംസ്ഥാനങ്ങളിലെ 110 സ്ഥലങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു.

30 പുതിയ കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. . ഈ കേസുകളില്‍ പരിശോധന നടക്കുന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുകയാണെന്നും റെയഡ്  വിപുലീകരിക്കപ്പെട്ടേക്കാമെന്നും സിബിഐ വൃത്തതങ്ങള്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ ഏജന്‍സി നടത്തുന്ന രണ്ടാമത്തെ വലിയ പരിശോധനയാണിത്. ബാങ്കിംഗ് തട്ടിപ്പ് പ്രതികള്‍ക്കെതിരെ സമാനമായ രീതിയില്‍ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.