സ്ഥാനാർഥികൾ ടി.വി.യിലും പത്രത്തിലും ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തണം

സ്ഥാനാർഥികൾ ടി.വി.യിലും പത്രത്തിലും ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തണം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം ടി.വി.യിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണമെന്ന് നിർദേശം. കൂടാതെ ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തണം. ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ അതും പ്രത്യേകം വ്യക്തമാക്കണം.

മുഖ്യധാരാപത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും മൂന്ന്‌ വ്യത്യസ്ത തീയതികളിലായാണ് പരസ്യം നൽകേണ്ടത്. ഈ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകൾ സ്ഥാനാർഥികൾ സമർപ്പിക്കണം. ഓരോ സംസ്ഥാനത്തും എത്രത്തോളം ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളുണ്ടെന്ന വിവരം അതത് രാഷ്ട്രീയപ്പാർട്ടികൾ സമർപ്പിക്കുകയും വേണം.