ഈ ടീം ലോകകപ്പ് നേടുമെന്ന് ബ്രെറ്റ് ലീ

ഈ ടീം ലോകകപ്പ് നേടുമെന്ന് ബ്രെറ്റ് ലീ

ഇത്തവണത്തെ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഓസ്ട്രേലിയ കിരീടം നിലനിർത്തുമെന്നാണ് ലീയുടെ പ്രവചനം. ലോകകപ്പുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഓസ്ട്രേലിയ മികച്ച ടീമാണ്. ഏത് ഘട്ടം വരെയും പോവാൻ അവർക്ക് പറ്റും. ചില താരങ്ങളുടെ പരിക്ക് ടീമിനെ ചെറിയ രീതിയിൽ ബാധിച്ചേക്കാം. എന്നാൽ സ്മിത്തും വാർണറും തിരിച്ചെത്തിയ ആരോൺ ഫിഞ്ചിൻെറ നേതൃത്വത്തിലുള്ള ടീം പ്രതിഭകളുടെ സംഘമാണ്" ബ്രെറ്റ് ലീ പറഞ്ഞു. 

ലോകകപ്പിനെത്തുന്ന ഓരോ ടീമും വ്യക്തമായ പദ്ധതികളോടെയാണ് കളിക്കുക. ആരാണോ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പെട്ടെന്ന് ഇണങ്ങിച്ചേരുക, അവർ കപ്പ് നേടാനുള്ള സാധ്യത കൂടുതലാണെന്നും ലീ പറഞ്ഞു.