കാണാതായ ഇന്ത്യക്കാരി ദന്ത ഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍

കാണാതായ ഇന്ത്യക്കാരി ദന്ത ഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍

ഇന്ത്യക്കാരിയെ ഓസ്‌ട്രേലിയയില്‍ വെട്ടിക്കൊന്നു. ദന്ത ഡോക്ടറായ പ്രീതി റെഡ്ഡി (32) യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അതേസമയം സ്യൂട്ട്‌ക്കേസിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സിഡ്നിയുടെ കിഴക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ടനിലല്‍ കണ്ടെത്തിയ കാറിനുള്ളിലാണ് മൃതദേഹം അടങ്ങിയ സ്യൂട്ട്‌ക്കേസ് കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ ആഴ്ച മുതല്‍ പ്രീതിയെ കാണാനില്ലായിരുന്നു.ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്നാണ പോലീസിനു ലഭിച്ച വിവരം. ഞായറാഴ്ച സെന്റ്‌ലിയനാര്‍ഡില്‍ നടന്ന ഡെന്റല്‍ കോണ്‍ഫറന്‍സില്‍ പ്രീത്ി പങ്കെടുത്തിരുന്നു. അന്ന് രാവിലെ 11ന് ഇവര്‍ വീട്ടുകാരുമായി സംസാരിക്കുകയും പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലേയ്ക്ക് എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വളരെ വൈകിയും പ്രീയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഇവരുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയതും ശരീരമാകെ കുത്തേറ്റ നിലയില്‍ കാറിനുള്ളിലെ സ്യൂട്ട്‌ക്കേസില്‍ പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതും. അതേസമയം ഇവരുടെ മുന്‍ കാമുകനെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഞായറാഴ്ച ഇരുവരും സിബിഡിയിലുള്ള മാര്‍ക്കറ്റ് സ്ട്രീറ്റിലെ ഹോട്ടലില്‍ താമസിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറിയിച്ചു.