ട്വിറ്ററില്‍ തരംഗമായി താമര; ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ കുതിപ്പ്

ട്വിറ്ററില്‍ തരംഗമായി താമര; ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ കുതിപ്പ്

ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി ബിജെപി. കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ബിജെപിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കടന്നു. കോണ്‍ഗ്രസിനെക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്.

ബിജെപി ഐടി സെല്‍ തലവനായ അമിത് മാളവ്യയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പേജിന് ഒരുകോടി ഒരു ലക്ഷം ഫോളോവേഴ്സായെന്ന് വിവരം ട്വിറ്ററിലൂടെ തന്നെ പങ്കുവച്ചത്. പാര്‍ട്ടിക്ക് ഇതൊരു മഹത്തായ നാഴികക്കലാണ് എന്നും ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും മാളവ്യ അറിയിച്ചു ‘ ദിസ് ഈസ് എ ഗ്രേറ്റ് മൈല്‍സ്റ്റോണ്‍ ഫോര്‍ ഓള്‍ ഓഫ് അസ്. താങ്ക് യു’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

എന്നാല്‍, കോണ്‍ഗ്രസിന് 51,40,000 ഫോളോവേഴ്സ് ആണുള്ളത്. ലോകനേതാക്കളില്‍ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്.
ഇവര്‍ക്ക് തൊട്ടുപിന്നിലായാണ് മോദിയുടെ സ്ഥാനം. നാലുകോടി 72,000 ഫോളോവേഴ്സാണ് മോദിക്കുള്ളത്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 94 ലക്ഷം ഫോളോവേഴ് മാത്രമാണുള്ളത്.

 

This is a great milestone for all of us. Thank you. pic.twitter.com/91V6b0gnRa

— Chowkidar Amit Malviya (@amitmalviya) May 11, 2019