ധോണിയെ തൊടാൻ ആർക്കും ധൈര്യമില്ല; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ധോണിയെ തൊടാൻ ആർക്കും ധൈര്യമില്ല; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗ്രൗണ്ടിലിറങ്ങി അമ്പയര്‍മാരോട് കയര്‍ത്ത മഹേന്ദ്ര സിങ് ധോണിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദി.

ധോണിയെ തൊടാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് ചെറിയ ശിക്ഷ നല്‍കിയതെന്ന് ബേദി പറഞ്ഞു. മാച്ച് ഫീയുടെ 50 ശതമാനമാണ് ധോണിക്ക് പിഴശിക്ഷ വിധിച്ചത്.ചെയ്തത് ഒട്ടും പക്വതയില്ലാത്ത കാര്യമാണ്. അദ്ദേഹത്തിനെതിരെ ശക്തമായ നടപടി പോലും എടുക്കാത്തത് വലിയ നാണക്കേടാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് വെറും 50 ശതമാനം പിഴശിക്ഷ വിധിച്ചതെന്നും ബേദി പറഞ്ഞു. ട്വിറ്ററിലാണ് ബേദി ധോണിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുന്നത്.

Crkt was never meant to ‘look’ ugly-never mind if laws o the game are not trespassed-but certain ‘behavioural’ patterns r tantamount 2 bringing disrepute 2 game..nobody was ever bigger than the game which demands highest form of exemplary discipline frm players/officials alike!

— Bishan Bedi (@BishanBedi) April 12, 2019

 "ഒരു കളിക്കാരനും കളിയേക്കാളും മുകളിലല്ല. ഇത്തരത്തിലുള്ള പെരുമാറ്റം ആ കളിയുടെ മാന്യതയാണ് ഇല്ലാതാക്കുന്നത്," ബേദി തുറന്നടിച്ചു.കളിക്കളത്തില്‍ എംഎസ് ധോണി ക്ഷുഭിതനാവുകയെന്നത് എളുപ്പത്തില്‍ സംഭവിക്കുന്ന കാര്യമല്ല. ഏത് ഘട്ടത്തിലും സമ്മര്‍ദ്ദത്തെ അതിജീവിച്ച് കൂളായി നില്‍ക്കുന്ന അദ്ദേഹം എന്നാല്‍ നിയന്ത്രണം വിട്ട് പെരുമാറുന്ന കാഴ്ചയാണ് ഐപിഎല്ലില്‍ കണ്ടത്