ബൈക്കില്‍ , രണ്ട് യാത്രക്കാരും ഇനിമുതല്‍ ഹെല്‍മറ്റ് ധരിക്കണം;പിന്നെ കാറില്‍...

ബൈക്കില്‍ , രണ്ട് യാത്രക്കാരും ഇനിമുതല്‍ ഹെല്‍മറ്റ് ധരിക്കണം;പിന്നെ കാറില്‍...

ബൈക്കില്‍ യാത്ര ചെയ്യുന്ന രണ്ട് യാത്രക്കാരും ഇനിമുതല്‍ ഹെല്‍മറ്റ് ധരിക്കണം ഇതേതുടര്‍ന്നുള്ള നിര്‍ദ്ദേശം ഗതാഗതവകുപ്പ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും, പോലീസ് മേധാവിക്കും  നല്‍കി. അതോടൊപ്പം സുപ്രീം കോടതി വിധി പ്രകാരം കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നതും കർശനമാക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെയും പെലീസിന്റെയും പരിശോധനകളില്‍ ഈ രണ്ട് കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കണം എന്ന് ഗതാഗതവകുപ്പ് അറിയിച്ചു.

സുപ്രീം കോടതി വിധിയും, 2015 -ല്‍ സംസ്ഥാന ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും നടപ്പിലാക്കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച്ച പറ്റി എന്ന് പ്രിന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ ആർ ജ്യോതിലാൽ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും, പെലീസ് മേധാവിക്കും അയച്ച കത്തില്‍ സൂചിപ്പിക്കുന്നു.1988 മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേതഗതി പ്രകാരം റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ അപകടസമയത്ത് ഹെല്‍മറ്റ് അല്ലെങ്കില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിരുന്നില്ല എങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ നഷ്ടപരിഹാരവും ചികിത്സാ ചിലവും നല്‍കാതിരിക്കാനുള്ള വകുപ്പുകളുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കാറുകളും ബൈക്കുകളും അകപ്പെടുന്ന റോഡ് അപകടങ്ങളുെട എണ്ണം ക്രമാതീതമായ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനം. 2018 -ല്‍ റോഡ് അപകടങ്ങളില്‍ 868 കാര്‍ യാത്രക്കാര്‍ക്കും 1,382 ബൈക്ക് യാത്രക്കാര്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. 40,181 റോഡ് അപകടങ്ങളില്‍ ആകെ മൊത്തം 4,303 പേര്‍ മരിക്കുകയും, 45,458 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.