ഭുവിയുടെ പരിക്കിൽ ആശങ്ക? നവ‍്‍ദീപ് സെയ‍്‍നിയെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ച് ഇന്ത്യ

ഭുവിയുടെ പരിക്കിൽ ആശങ്ക? നവ‍്‍ദീപ് സെയ‍്‍നിയെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ച് ഇന്ത്യ

നെറ്റ് ബോളറായി പേസർ നവ‍്‍ദീപ് സെയ‍്‍നിയെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ച് ഇന്ത്യൻ ടീം മാനേജ്മെൻറ്. പരിക്കേറ്റ ഭുവനേശ്വർ കുമാറിന് നിലവിൽ നെറ്റ്സിൽ പന്തെറിയാൻ സാധിക്കില്ല. ഇതിനാലാണ് സെയ‍്‍നിയെ വിളിപ്പിച്ചിട്ടുള്ളത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഹാം സ്ട്രിങ് ഇൻജുറി കാരണം ഭുവനേശ്വർ കുമാർ പിൻമാറിയിരുന്നു. ചുരുങ്ങിയത് മൂന്ന് മത്സരങ്ങളിലെങ്കിലും ഭുവി കളിക്കില്ലെന്ന് പിന്നീട് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. എന്നാൽ താരത്തിൻെറ പരിക്ക് ഗുരുതരമാണോയെന്ന കാര്യത്തിൽ പിന്നീട് ബിസിസിഐയുടെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും തന്നെ വന്നിട്ടില്ല. ഭുവി പരിക്കിൽ നിന്ന് പെട്ടെന്ന് മോചിതനാവും എന്ന് തന്നെയാണ് ടീമിൻെറ വിശ്വാസം. 

ഇന്ത്യയുടെ ലോകകപ്പ് റിസർവ് ലിസ്റ്റിൽ ഉള്ള താരമാണ് സെയ്നി. ഏതെങ്കിലും ബോളർക്ക് പരിക്കേറ്റാൽ അദ്ദേഹത്തെ പരിഗണിക്കാവുന്നതാണ്. ദീപക് ചാഹറും ഖലീൽ അഹമ്മദുമാണ് ടീമിൻെറ മറ്റ് നെറ്റ് ബോളർമാർ. എന്നാൽ ഇപ്പോൾ ടീമിനൊപ്പം സെയ്നി മാത്രമാണ് ഒരേയൊരു നെറ്റ് ബോളറെന്ന് ടീം മാനേജ്മെൻറ് അറിയിച്ചു.