രണ്ട് ദിവസം ബാങ്ക് പണിമുടക്ക്

രണ്ട് ദിവസം ബാങ്ക് പണിമുടക്ക്

ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കുന്നു. പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ നവംബര്‍ മാസത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി. ശമ്പളപരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.