പാക് സൈന്യത്തിന്റെ ക്രൂരതകൾ മടുത്തു, ഇന്ത്യയുടെ സഹായം തേടി ബലൂചിസ്ഥാൻ

പാക് സൈന്യത്തിന്റെ ക്രൂരതകൾ മടുത്തു, ഇന്ത്യയുടെ സഹായം തേടി ബലൂചിസ്ഥാൻ

 പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ബലൂചിസ്ഥാൻ ജനത. പാകിസ്ഥാൻ സൈന്യത്തിന്റെ ക്രൂരതകളിൽ സഹികെട്ടു ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ഇവർ. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് തങ്ങൾക്ക് പാകിസ്ഥാനിൽ നിന്ന് രക്ഷ നേടാൻ ഇന്ത്യ സഹായിക്കണമെന്നും ബലൂചിസ്ഥാൻ ആവശ്യപ്പെട്ടിരിക്കുന്നത് .

ബലൂചിസ്ഥാനിൽ നടക്കുന്നത് കൂട്ടക്കുരുതിയാണെന്നും ബലൂച് ആക്ടിവിസ്റ്റായ അഷ്റഫ് ഷെര്‍ജാന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു .ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ എല്ലാത്തരത്തിലും ബലൂചിസ്താനെ ഉയര്‍ത്തിക്കൊണ്ടുവരാൻ ഇന്ത്യ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു . അടുത്തിടെ ബലൂച്ചിസ്ഥാനു സ്വാതന്ത്ര്യം വേണമെന്നുള്ള മുദ്രാവാക്യങ്ങളുമുയർത്തി ബലൂചിസ്ഥാൻ യുവാക്കൾ രംഗത്ത് വന്നിരുന്നു .

ഇമ്രാന്‍ ഖാന്‍ അമേരിക്കയിലുള്ള പാകിസ്ഥാനികളെ അഭിസംബോധന ചെയ്ത് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രതിഷേധം.