രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് വഴിയോര വര്‍ക്ക്‌ഷോപ്പില്‍...

രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന്  വഴിയോര വര്‍ക്ക്‌ഷോപ്പില്‍...

ഔഡി സെക്കന്‍ഡ് ഹാന്‍ഡ് കാറുകളോട് ഇപ്പോള്‍ പൊതുവേ എല്ലാവര്ക്കും ഒരു അവഗണനയാണെന്ന് തോന്നുന്നുലംബോര്‍ഗിനി, ഫെറാരി എന്നീ സൂപ്പര്‍ കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ദൈനം ദിന യാത്രകള്‍ക്ക് അനുയോജ്യമായ മികച്ച കാര്‍ ആണ് ഔഡി R8. ഇന്ത്യയില്‍ ഔഡി R8 -ന്റെ പല വകഭേദങ്ങളും ഇന്ന് വില്‍പ്പനയ്ക്കില്ല.

മറ്റു സൂപ്പര്‍ കാറുകളെയപേക്ഷിച്ച് കുറഞ്ഞ വിലയുള്ള ഔഡി R8 -ന്റെ പ്രാരംഭ മോഡലുകള്‍ പോലും ഇന്ത്യയില്‍ ലഭ്യമായിരുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ ഔഡി R8 -ന് ഇത്രയും പ്രചാരം ലഭിച്ചതും.

ഈ പ്രചാരം കൊണ്ട് തന്നെയാണ് ഇവ പിന്നീട് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണികളില്‍ എത്തുന്നതും ഇവയ്ക്ക് ആവശ്യക്കാരേറുന്നതും. എന്നാല്‍ ഒരു ചിത്രം എല്ലാ വാഹന പ്രേമികളെയും ഇപ്പോള്‍ അമ്പരപ്പിച്ചിരിക്കുകയാണ്. സൂപ്പര്‍ കാറായ ഔഡി R8 -നെ ദില്ലിയില്‍ വഴിയോരത്തെ തട്ടിക്കൂട്ട് ഗ്യാരേജില്‍ വച്ച് പെയിന്റ് ചെയ്യുന്നതാണ് ചിത്രത്തിലെ കാഴ്ച.

സാധാരണഗതിയില്‍ കാറുകള്‍ പെയിന്റ് ചെയ്യുമ്പോള്‍ ഗ്രില്ലുകളും ഹെഡ്‌ലാമ്പുകളും മറ്റും മാസ്‌ക്കിങ് ടേപ്പുകള്‍ കൊണ്ട് മറയ്ക്കുന്നത് പതിവാണ്.എന്നാല്‍ ഇവിടെ ഒരു സൂപ്പര്‍ കാറായിരുന്നിട്ട് പോലും ഔഡി R8 -ന്റെ ഗ്രില്ലുകളും ഹെഡ്‌ലാമ്പുകളുമെല്ലാം മറച്ചിരുന്നത് വെറും പത്രങ്ങള്‍ കൊണ്ടാണ്. അപ്പോള്‍ ഇതിനായി ഉപയോഗിച്ച പെയിന്റിന്‍രെ നിലവാരം എത്രമാത്രമാണെന്ന് വ്യക്തമായി കാണുമല്ലോ...

തങ്ങളുടെ പക്കലെത്തുന്ന കാറുകള്‍ പെട്ടെന്ന് വിറ്റഴിക്കാനും വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഇവയുടെ മെയിന്റനന്‍സ് നടത്താനുമുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറുടെ തീരുമാനമായിരിക്കാം ഔഡി R8 -ന്റെ ഈ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം.

തുറന്ന പ്രദേശത്തുള്ള കാര്‍ പെയിന്റ്

തുറന്ന പ്രദേശത്ത് കാര്‍ പെയിന്റ് ചെയ്യുമ്പോള്‍ അതിന്റേതായ എല്ലാ പാളിച്ചകളും കാറില്‍ ഉണ്ടാവും. പുറമെ നിന്നുള്ള പൊടികളും മറ്റു വസ്തുക്കളുമെല്ലാം പെയിന്റില്‍ പറ്റിപ്പിടിച്ച് ഫിനിഷിംഗ് നഷ്ടപ്പെടും.കാര്‍ പെയിന്റിംഗിന് എപ്പോഴും പ്രൊഫഷണലുകളെ സമീപിക്കുന്നതായിരിക്കും നല്ലത്. ബജറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ പോലും കോടിക്കണക്കിന് രൂപയാണ് പെയിന്റ് ഷോപ്പുകളില്‍ നിക്ഷേപിക്കുന്നത്. കാറ്റും പൊടിയും കടക്കാത്ത മുറികളിലായിരിക്കും മിക്ക പെയിന്റ് ഷോപ്പുകളും ഈ പ്രക്രിയ നടത്തുക.

 ഇങ്ങനെ പെയിന്റ് ചെയ്ത കാറുകള്‍ അവസാന കോട്ടിംഗ് കൂടി കഴിയുമ്പോള്‍ വെട്ടിത്തിളങ്ങും.മിക്ക കാര്‍ നിര്‍മ്മാതാക്കളും ഇത് തന്നെയാണ് പിന്തുടര്‍ന്ന് വരുന്നതും. 

ചിത്രത്തിലെ ഔഡി

ചിത്രത്തിലെ ഔഡി R8 -ന്റെ നിരവധി വകഭേദങ്ങളാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നത്. രണ്ട് കോടി രൂപയില്‍ താഴെയാണ് R8 -ന്റെ V8 പെട്രോള്‍ എഞ്ചിന്‍ വകഭേദത്തിന് വില തുടങ്ങിയിരുന്നത്.ശേഷം R8 സൂപ്പര്‍ കാറിന്റെ V10 പ്ലസ് വകഭേദം ഇന്ത്യയിലെത്തിച്ചു ഔഡി. നിലവില്‍ ഔഡി R8 -ന്റെ V10 പ്ലസ് മോഡല്‍ മാത്രമെ വില്‍പ്പനയ്ക്കുള്ളൂ. ദില്ലി എക്‌സ്‌ഷോറൂമില്‍ 3.14 സക്ഷം രൂപയാണ് ഔഡി R8 V10 പ്ലസിന് വില.

5.2 ലിറ്റര്‍ ശേഷിയുള്ള V10 പെട്രോള്‍ എഞ്ചിനാണ് R8 -ല്‍ ഉള്ളത്. ഇത് 8,250 rpm -ല്‍ 602 bhp കരുത്തും 6,500 rpm -ല്‍ 560 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറ് സപീഡാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും കാറിലുണ്ട്. രാജ്യാന്തര തലത്തില്‍ R8 -ന്റെ വില്‍പ്പന ഔഡി നിര്‍ത്തിയിരുന്നു.