വിസ്മയിപ്പിച്ച് 'അതിരൻ' ട്രെയിലര്‍ എത്തി

 യുവതാരം ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്. അക്കൂട്ടത്തില് വിഷുവിന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് അതിരന്‍.പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അതിരന്റെ ആദ്യ ടീസര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്‌. ഇപ്പോഴിതാ ടീസറിനു പിന്നാലെ സിനിമയുടെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്.പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു പുറത്തുവിട്ടിരുന്നത്. ഫഹദിനും സായി പല്ലവിക്കും സംവിധായകനും ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു പൃഥ്വി ട്രെയിലര്‍ പങ്കുവെച്ചിരുന്നത്.