'അതിരനി'ലെ സ്നീക്ക് പീക്ക് വീഡിയോ

ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'അതിരനി'ലെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്ത് വിട്ടു. ഫഹദും സുരഭിയുമായുള്ള സംഭാഷണ ശകലമാണ് സ്‌നീക്ക് പീക്ക് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞാനിപ്പോ സ്വര്‍ഗത്തിലാണോ നരകത്തിലാണോ എന്ന ഫഹദിന്റെ ചോദ്യവും രണ്ടിന്റെയും അറ്റത്താണെന്ന സുരഭിയുടെ മറുപടിയുമാണ് സ്‌നീക്ക് പീക്ക് വീഡിയോയിലെ ശ്രദ്ധേയമായ വാചകങ്ങള്‍. ചിത്രം ഷട്ടര്‍ ഐലന്‍ഡ്, ഗെറ്റ് ഔട്ട് തുടങ്ങിയ ചിത്രങ്ങളുമായി സാമ്യമുള്ള തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ രംഗത്തെത്തിയിരുന്നു.

നവാഗതനായ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉള്ളടക്കം, ശേഷം, ദേവദൂതന്‍ തുടങ്ങിയ മലയാള സിനിമകളും പ്രചോദനമായിട്ടുണ്ടെന്നും കൂടാതെ ഷട്ടര്‍ ഐലന്‍ഡ്, എ ക്യുവര്‍ ഫോര്‍ വെല്‍നെസ്, സ്റ്റോണ്‍ഹേസ്റ്റ് അസൈലം എന്നീ ഇംഗ്ലീഷ് ചിത്രങ്ങളും സ്വാധീനിച്ചിട്ടുണ്ടെന്നും പക്ഷേ അതൊന്നുമല്ല അതിരനെന്നും വിവേക് വ്യക്തമാക്കിയിരുന്നു.