ക്ലാസിക്ക് ആസ്റ്റണ്‍ മാര്‍ട്ടിനുമായി ദാനീയേല്‍ ക്രേഗ് ബോണ്ട് 25 -ല്‍

ക്ലാസിക്ക് ആസ്റ്റണ്‍ മാര്‍ട്ടിനുമായി ദാനീയേല്‍ ക്രേഗ് ബോണ്ട് 25 -ല്‍

ജെയിംസ് ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രം ബോണ്ട് 25 -ല്‍ ക്ലാസിക്ക് ആസ്റ്റണ്‍ മാര്‍ട്ടിനില്‍ നായകന്‍ വന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഇയോണ്‍ പ്രൊഡക്ഷന്‍സും, മെട്രോ-ഗോള്‍ഡ്വിന്‍-മെയറും സിനിമയുെട ചിത്രീകരണത്തിനിടെ നടന്‍ ദാനീയേല്‍ ക്രേഗ് ഒരു ക്ലാസിക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഓടിച്ച് വന്നിറങ്ങുന്ന വീഡിയോ പുറത്ത് വിട്ടത്.

ഈ വീഡിയോയില്‍ ക്രേഗ് ഉപയോഗിക്കുന്നത് ഒരു ക്ലാസിക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ സീരീസ് II V8 വാന്റേജ് മോഡലാണ്. വീഡിയോയില്‍ കാറിന്റെ പിന്‍വശം മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ ദാനീയേല്‍ ക്രേഗിനെ മുന്‍ നിര്‍ത്തിയുള്ള ചിത്രത്തിന്റെ പ്രമോഷണല്‍ ഫോട്ടോകളില്‍ വാഹനത്തിന്റെ മുന്‍വശവും കാണാം.ജെയിംസ് ബോണ്ട് സീരീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ വിഭാഗമാണ് ദാനീയേല്‍ ക്രേഗ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ V8 ഓടിച്ചു വരുന്ന വീഡിയോ 'ദാനീയേല്‍ ക്രേഗ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ V8 ഓണ്‍ ലൊക്കേഷന്‍ ഫോര്‍ ബോണ്ട് 25' എന്ന ക്യാപ്ഷനുമായി പോസ്റ്റ് ചെയ്തത്.

ബോണ്ട് 25 ഉപയോഗിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന മൂന്ന് കാറുകളില്‍ ഒന്നാണ് സീരീസ് II V8. ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5, അടുത്തിടെ പുറത്തിറങ്ങിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ഹല്ല എന്നിവയാവും ചിത്രത്തില്‍ ഉപയോഗിക്കുന്ന മറ്റ് രണ്ട് കാറുകള്‍. 2020 ഏപ്രില്‍ 8 -നാണ് ബോണ്ട് 25 തീയറ്ററുകളില്‍ എത്തുക.പൂര്‍ണ്ണമായും കൈകൊണ്ട് നിര്‍മ്മിച്ചതാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ V8. 

1,200 മനുഷ്യ മണിക്കൂറുകളാണ് ഈ വാഹനം നിര്‍മ്മിക്കാന്‍ ആവശ്യമായത്. യഥാര്‍ഥ കാറിന് കരുത്ത് നല്‍കുന്നത് 5.3 ലിറ്റര്‍ V8 എഞ്ചിനാണ്. 390 bhp കരുത്താണ് ഈ എഞ്ചിന്‍ പുറപ്പെടുവിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, മൂന്ന് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സുകളായിരുന്നു വാഹനത്തിന് നല്‍കിയിരുന്നത്.

5.2 സെക്കന്റുകള്‍ക്കുള്ളില്‍ 0-60 km വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും. 1986 -ല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ച ഓപ്ഷണല്‍ ആഡ്-ഓണ്‍ പാക്ക് വാഹനത്തിന്റെ കരുത്ത് 402 bhp വരെ ഉയര്‍ത്തി. 1977-1989 വരെ കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായിരുന്നു V8 വാന്റേജ്.