15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്ടോപ്പുകൾ പിൻവലിക്കുന്നു !

15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്ടോപ്പുകൾ പിൻവലിക്കുന്നു !

മുന്‍പ് സാംസങ്ങ് ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചതും,ഫോണുകള്‍ പിന്‍വലിച്ചതും വലിയ വാര്‍ത്തയായിരുന്നു.എന്നാല്‍ ഇപ്പോള്‍ ആപ്പിളിനാണ് ശനി ബാധിച്ചിരിക്കുന്നത്.
പോട്ടിത്തെറിച്ചില്ലെങ്കിലും,അതിന് സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ്.ആപ്പിളിന്‍റെ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്ടോപ്പുകൾ പിൻവലിക്കുന്നത്. ബാറ്ററി പൊട്ടിത്തെറിക്കുമെന്ന ഭീതി മുന്നിൽകണ്ടാണ് ലാപുകൾ പിൻവലിക്കുന്നത്. അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന് ടെക് വിദഗ്ധർ കണ്ടെത്തിയിരുന്നു.

2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിയ്ക്കും ഇടയിൽ വിതരണം ചെയ്ത ലാപുകളാണ് തിരിച്ചെടുക്കുന്നത്. റെറ്റിന ‍ഡിസ്പ്ലെയുള്ള മാക് ബുക്ക് പ്രോകളിലെ ബാറ്ററിയാണ് അമിതമായി ചൂടാകുന്നത്. ഇക്കാലയളവിൽ വിതരണം ചെയ്ത ലാപ്പുകളുടെ സീരിയൽ നമ്പറുകൾ പരിശോധിച്ചാണ് പ്രശ്നം കണ്ടെത്തിയത് തിരിച്ചെടുക്കുക.

പ്രശ്നമുള്ള ലാപ്പുകളിലെ ബാറ്ററികൾ ആപ്പിൾ സ്റ്റോറുകൾ വഴി മാറ്റി നൽകും. സർവീസും ബാറ്ററിയും സൗജന്യമായി നൽകും. നേരത്തെ പ്രശ്നമുളള ഐഫോണുകളിലെ ബാറ്ററിയും സൗജന്യമായി മാറ്റി നൽകിയിരന്നു. apple.com/support/15-inch-macbook-pro-battery-recall എന്ന വെബ് പേജിൽ പരിശോധിച്ചാൽ ലാപ്പുകളുടെ ബാറ്ററി മാറ്റേണ്ടതുണ്ടോ എന്ന് കണ്ടെത്താനാകും.