ഹർത്താൽ പ്രഖ്യാപിച്ചു

ഹർത്താൽ പ്രഖ്യാപിച്ചു

ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ  ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഒക്ടോബർ 26ന് ഇടുക്കി ജില്ലയിലാണ് യുഡിഎഫ് ഹർത്താൽ നടത്തുക. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ.

കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രംഗത്തു വന്നിരുന്നു.