'ആന്റ് ദ ഓസ്കാർ ഗോസ് ടു'; ടീയർ പുറത്ത്

ത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് 'ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു'.സിനിമക്കുള്ളിലെ സിനിമ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ടോവീനോ തോമസ് ആണ് നായകന്‍.സിദ്ദിഖ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദേശീയ അവാര്‍ഡ് ജേതാക്കളായ മധു അമ്പാട്ട് ഛായാഗ്രഹണവും സന്തോഷ് രാമന്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം.വിജയ് ശങ്കര്‍ എഡിറ്റിങ്ങും ബിജിപാല്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് മോഹന്‍,ശ്രീജിത്ത്, സുധീഷ് സാകറിയ,അഭിലാഷ് കൊച്ചുപുരയ്ക്കല്‍,അരുണ്‍ ഉണ്ണികൃഷ്ണന്‍, ഡിജോ തുടങ്ങി ഒരുപറ്റം പ്രവാസി മലയാളികളും സിനിമയുമായി സഹകരിക്കുന്നുണ്ട്.