കാശ്മീര്‍ വിഷയം; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

കാശ്മീര്‍ വിഷയം; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. അക്രമകരമായി ഇന്ത്യയോട് പ്രതികരിക്കരുതെന്നും നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കരുതെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് എതിരെ പ്രത്യക്ഷമായി തന്നെ ഇന്ത്യ നടപടി എടുക്കണമെന്നും അവരെ അമര്‍ച്ച ചെയ്യണമെന്നും അമേരിക്ക വ്യക്തമാക്കി.

ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡെസും കോണ്‍ഗ്രസ്മാന്‍ എലിയട്ട് എന്‍ഗെലുമാണ് ഇത്തരത്തിൽ പാകിസ്ഥാനെ നിർദേശം നൽകിയത്. കാശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും രണ്ടുപേരും ആശങ്ക പ്രകടിപ്പിച്ചു. ആളുകള്‍ സംഘം ചേരുന്നതിലും, വിവരങ്ങളും വാര്‍ത്തകളും അറിയുന്നതിലും ഇന്ത്യ വിലങ്ങുതടികള്‍ സൃഷ്ടിക്കരുതെന്നും ഇവര്‍ പറയുകയുണ്ടായി.