മികച്ച ഓഫറുകളുമായി ആമസോണിന്റെ സമ്മര്‍ സെയില്‍

മികച്ച ഓഫറുകളുമായി ആമസോണിന്റെ സമ്മര്‍ സെയില്‍

വമ്പിച്ച ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ പ്രഖ്യാപിച്ചു. മെയ്‌ 4 മുതല്‍ 7വരെയാണ് സെയിൽ. പ്രൈം അംഗങ്ങള്‍ക്ക് മെയ്‌ 3 ഉച്ചക്ക് 12 മണിമുതല്‍ തന്നെ ഈ ഓഫർ ലഭിക്കും. സ്മാര്‍ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ഫാഷന്‍ ഗൃഹോപകരണങ്ങള്‍, ടിവികള്‍ , സ്പോര്‍ട്സ് ഫിറ്റ്നസ് ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇളവുകളോടെ ലഭ്യമാകും. 100ലധികം കാറ്റഗറികളുമായി 170 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് സമ്മര്‍ സെയിലിനായി ഒരുക്കിയിരിക്കുന്നത്.