അമല പോളിന്‍റെ 'ആടൈ' ടീസര്‍

അമലാ പോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന എറ്റവും പുതിയ ചിതം ‘ആടൈ’യുടെ ടീസര്‍ ശ്രദ്ധേയമാകുന്നു. ഒന്നര സെക്കൻഡോളം ദൈർഘ്യമുളള ടീസർ സസ്‌പെൻസ് നിറഞ്ഞതാണ്. ഭയവും ആകാംക്ഷയും നിറയുന്ന ടീസറിന്റെ അവസാന ഭാഗത്താണ് അമല പോളിന്റെ കഥാപാത്രത്തെ കാണിക്കുന്നത്. ടീസറില്‍ അർദ്ധനഗ്നയായാണ് നടി എത്തുന്നത്. കരൺ ജോഹറാണ് ടീസർ റിലീസ് ചെയ്തത്.

‘ആടൈ’ സിനിമയുടെ സംവിധായകൻ രത്ന കുമാറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായാണ് അമല പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായതെന്നാണ് റിപോർട്ടുകൾ.

വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.