കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി ആലിയ

കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി ആലിയ
കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി ആലിയ
കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി ആലിയ

ബോളിവുഡ് സൂപ്പര്‍ താരം ആലിയ ആരാധകരുടെ ക്യൂട്ട് ആന്റ് ചാമിംഗ് സെലിബ്രിറ്റി തന്നെയാണ്.ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ആലിയയുടെ അടുത്ത സുഹൃത്താണ് ദേവിക അദ്വാനിയുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.കൂട്ടുകാരിയുടെ വിവാഹത്തില്‍ സന്തോഷകണ്ണീര്‍ പൊഴിക്കുന്ന ആലിയയുടെ ചിത്രം ആരാധകരേറ്റെടുത്തു കഴിഞ്ഞു.


വിവാഹ ചടങ്ങിലും തുടര്‍ന്നുള്ള ആഘോഷങ്ങളുടേയും പ്രധാന ഹൈലൈറ്റ് ആലിയ തന്നെയായിരുന്നു. നൃത്തം ചെയ്യുന്നതിന്റേയും മറ്റ് ആഘോഷങ്ങളുടേയും വീഡിയോയും ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.

നവവധുവിനു വരനും വിവാഹാംശകളും താരം നേര്‍ന്നിട്ടുണ്ട്. ഏറ്റവും പ്രിയ കൂട്ടുകാരി അവളുടെ സ്വപ്നങ്ങളിലെ പുരുഷനെ വിവാഹം ചെയ്ത് കാണുന്നതില്‍ പരം സന്തോഷകരമായ മറ്റൊരു കാഴ്ചയില്ല.അതിമനോഹരമായ വിവാഹം. വധുവരന്മാരുടെ ചിത്രത്തിനോടൊപ്പം ആലിയ കുറിച്ചു.കൂടാതെ വിവഹാത്തിന്റെ മറ്റ് ആഘോഷ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.