അതിശക്തമായ ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു

അതിശക്തമായ ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു

അമേരിക്കയിലെ അലബാമയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. അതിശക്തമായ ചുഴലിക്കാറ്റില്‍ ഇവരുള്‍പ്പെടെ 23 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ നാലു കുട്ടികളുമുണ്ട്. എട്ടു പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് അധികൃതര്‍. ചുഴിക്കൊടുങ്കാറ്റ് വീശുമ്പോള്‍ വീടുകളിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്.

അലബാമയുടെ തെക്കുകിഴക്കു ഭാഗത്ത് ഞായറാഴ്ച ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. കെട്ടിടങ്ങളുടേയും മരങ്ങളുടേയും ഇടയില്‍ തെരച്ചില്‍ നടത്തിവരികയാണെന്ന് ലീ കൗണ്ടി ഷെരീഫ് ജെയ് ജോണ്‍സ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുരന്ത ബാധിത പ്രദേശങ്ങള്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കും.