ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുമായി വിമാനക്കമ്പനി

ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുമായി വിമാനക്കമ്പനി

ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുമായി എയര്‍ ഏഷ്യ വിമാനക്കമ്പനി. ഫെബ്രുവരി മുതല്‍ ജൂലായ് വരെയുളള എല്ലാ വിമാനയാത്രകള്‍ക്കും ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എല്ലാ ഫൈറ്റുകള്‍ക്കും 20 ശതമാനം ഡിസ്കൗണ്ടാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചത്.

ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുളള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കുക. ഫെബ്രുവരി 18 മുതല്‍ 24 വരെ ഇളവുകളെ അടിസ്ഥാനപ്പെടുത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര റൂട്ടുകളിലും ഇളവുകള്‍ ലഭിക്കും. എയര്‍ ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 20 ശതമാനം ഇളവ് ലഭിക്കുന്നതിന് പ്രൊമോ കോഡ് ആവശ്യമില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.