വാഹനത്തിന് തീ പിടിച്ചാല്‍ ഇന്‍ഷുറന്‍സ് കിട്ടുമോ ???

വാഹനത്തിന്  തീ പിടിച്ചാല്‍ ഇന്‍ഷുറന്‍സ് കിട്ടുമോ ???

ഓടികൊണ്ടിരിക്കുന്ന വാഹനം തീ പിടിച്ചാല്‍ എന്ത് ചെയ്യണം ? ആദ്യം വാഹനം ഓഫാക്കുക.വാഹനത്തിൽ നിന്നും സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അതു നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അതു തീ കൂടുതൽ പടരാൻ കാരണമാകും. കൂടുതൽ ഓക്സിജനുമായി കോണ്ടാക്റ്റിൽ എത്തുന്നതാണ് ഇതിനു കാരണം.

തീ പിടിച്ചാല്‍!!! ഇന്‍ഷുറന്‍സ് ?

നമുക്കെല്ലാം തോന്നുന്ന മറ്റൊരു സംശയമാണ്.തീപിടിച്ച കാറുകൾക്ക് ഇൻഷുറൻസ് ലഭിക്കുമോ. ഇത്തരത്തിൽ സംഭവിക്കുന്ന അപകടങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷയുണ്ടായിരിക്കും. വാഹനത്തിന് തീപിടിച്ചാൽ ഇലക്ട്രോണിക് സാധനങ്ങളും വയറിങ്ങും എൻജിനുമടക്കം ഒട്ടുമിക്ക ഭാഗങ്ങൾക്കു കേടുപാടുകൾ വരാൻ സാധ്യതയുണ്ട്.‌

ഇത്തരത്തിലുള്ള വാഹനങ്ങള്‍ ടോട്ടൽ ലോസ് പരിതിയിലായിരിക്കും ഉൾപ്പെടുത്തുക. അപ്പോൾ ഇൻഷുറൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന ഐഡിവിഐ തുക നഷ്ടപരിഹാരമായി ലഭിക്കും. ഇൻഷുറൻസിന്റെ ഒർജിനൽ പേപ്പറും ആർസിബുക്കും കത്തി നശിച്ചാലും പേടിക്കാനില്ല ഡ്യൂപ്ലിക്കേറ്റ് എടുത്താൽ ഇൻ‍ഷുറൻസ് ലഭിക്കും.