പെണ്‍ മുഖത്തിന് പുതിയ മാനം നല്‍കി വൈറല്‍....

പെണ്‍ മുഖത്തിന് പുതിയ മാനം നല്‍കി വൈറല്‍....

വനിതാ ദിനത്തിൽ യൂട്യൂബിൽ പുറത്തിറങ്ങിയ ‘വൈറൽ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുകയാണ്. ഗായിക അമൃതയുടെ സഹോദരിയും ഗായികയും അഭിനേതാവുമായ അഭിരാമി സുരേഷാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബെംഗലുരുവിൽ കഴിയുന്ന കാമുകനുമായുള്ള സ്കൈപ് സംഭാഷണമാണ് ചിത്രത്തിലുള്ളത്. രാധിക എന്ന കോളേജ് വിദ്യാർത്ഥിനിയായാണ് അഭിരാമി സുരേഷ് അഭിനയിക്കുന്നത്. 

സംഭാഷണത്തിനിടെ കാമുകൻ സ്വകാര്യചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം. പാർത്ഥൻ മോഹനാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം പങ്കുവെക്കുന്ന ആശയത്തിന്‍റെ പ്രാധാന്യമാണ് വൈറൽ' എന്ന ഹ്രസ്വചിത്രത്തെ മികച്ചതാക്കിയിരിക്കുന്നത്. 

 

രാധികയുടെ കാമുകനായുള്ള അമിത്തിനെ ജസ്റ്റിൻ വർഗീസ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. ടോംസ് വർഗീസിന്‍റേതാണ് കഥ. അഭിലാഷ് സുധീഷാണ് ക്യാമറയും എഡിറ്റും നിർവഹിച്ചിരിക്കുന്നത്. അമൃതം ഗമയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. .