അഭിനന്ദന്‍ കാടത്തം കൈവിടാത്ത പാകിസ്ഥാനിലുണ്ട്; രാജ്യം രക്ഷിക്കുമെന്ന ചങ്കുറപ്പില്‍

അഭിനന്ദന്‍ കാടത്തം കൈവിടാത്ത പാകിസ്ഥാനിലുണ്ട്; രാജ്യം രക്ഷിക്കുമെന്ന ചങ്കുറപ്പില്‍

ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡാറായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലാണ്. അദ്ദേഹം സഞ്ചരിച്ച മിഗ് -21 വിമാനം അതിര്‍ത്തിക്കപ്പുറത്ത് തകര്‍ന്ന നിലയിലാണ്.പാകിസ്ഥാന്‍ പുറത്തുവിട്ട വീഡിയോയില്‍ അഭിനന്ദിന്റെ ദൃശ്യങ്ങള്‍ കാണാം.

സൈനിക യൂണിഫോം അണിഞ്ഞവര്‍ക്കിടയില്‍ തീവ്രവാദികളുടേതിനു സമാനമായ വസ്ത്രങ്ങളിഞ്ഞ ഒരാള്‍ വീണുകിടക്കുന്ന അഭിനന്ദനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ആദ്യം പതിവ് പാക്കിസ്ഥാന്‍ കെട്ടിച്ചമയ്ക്കല്‍ വാര്‍ത്തായിയ തള്ളിക്കളഞ്ഞെങ്കിലും പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ അഭിനന്ദന്‍ പാകിസ്താന്റെ കസ്റ്റഡിയിലുണ്ടെന്ന് തെളിഞ്ഞു. നദിയോട് ചേര്‍ന്നുള്ള പ്രദേശത്ത് തകര്‍ന്ന് അദ്ദേഹം സഞ്ചരിച്ച മിഗ് 21 വിമാനം കണ്ടെത്തിയിട്ടുണ്ട്.2019 അവസാനം വിരമിക്കാനിരിക്കുകയായിരുന്നു ആ വിമാനം.

 

അതിര്‍ത്തി ലംഘിച്ചെത്തിയ സൈനികരോട് മാന്യമായി പെരുമാറണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുനിയമം.അതും നിലവില്‍ പാകിസ്ഥാനുമായി ഇന്ത്യ സൈനിക ആക്രമണത്തിലില്ലാത്ത സാഹചര്യത്തില്‍.പക്ഷെ രാജ്യം പാകിസ്ഥാനയതുകൊണ്ട് അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനെ ഇന്ത്യയ്ക്കാകു.

നിലവില്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഭീകരരെ അമര്‍ച്ച ചെയ്ത ഇന്ത്യന്‍ വ്യോമസേന നടപടിയില്‍ പാകിസ്ഥാന് വിദ്വേഷമുള്ളപ്പോള്‍.

എയര്‍ മാര്‍ഷലായി വിരമ്മിച്ച അച്ഛന്റെ പാത പിന്തുടര്‍ന്ന് വ്യോമ സേനയിലെത്തിയ ആളാണ് അഭിനന്ദ്. 2004 ആണ് അദ്ദേഹം കമ്മീഷന്‍ഡ് ഓഫീസറാകുന്നത്. പാകിസ്ഥാനില്‍ നിന്ന് സുരക്ഷിതമിയ തിരികെ അദ്ദേഹം ഇന്ത്യയിലെത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം