കശ്മീരിലെ ക്രിസ്തുവിന്റെ നാട്...!

കശ്മീരിലെ ക്രിസ്തുവിന്റെ നാട്...!

യേശുക്രിസ്തു ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോ.ക്രിസ്തുദേവന്റെ പാദസ്പര്‍ശമേറ്റ കശ്മീരിലെ മണ്ണ്.യൂസ്മാര്‍ഗ് കശ്മീരിലെ ക്രിസ്തുവിന്റെ നാട് എന്ന് സഞ്ചാരികള്‍ വിളിക്കുന്നയിടമാണ്.യേശുക്രിസ്തുവിന്റെ പുല്‍മേടെന്നാണ് യൂസ്മാര്‍ഗ് അറിയപ്പെടുന്നത്.പേരു പോലെ തന്നെ നിരവധി ഏക്കറുകളില്‍ വിശാലമായ പുല്‍മേടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച.ശ്രീനഗറില്‍ നിന്നും ഏകദേശം 47 കിലോമീറ്റര്‍ അകലെയുള്ള യുസ്മാര്‍ഗിലെത്തുവാന്‍ രണ്ട് മണിക്കൂര്‍ യാത്രചെയ്യണം.ദൂദ്ഗംഗ എന്ന നദിക്കരയിലാണ് യൂസ്മാര്‍ഗ് ഗ്രാമം.

 

12 മുതല്‍ 30 വയസുവരെയുള്ള ക്രിസ്തുവിന്റെ ജീവിതകാലത്തെ അജ്ഞാതവാസം എന്നാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ഈ കാലഘട്ടത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യേശു സന്ദര്‍ശിച്ചതായി പറയുന്നവരുണ്ട്.പേര്‍ഷ്യവഴി പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ നേപ്പാളിലൂടെ ലഡാക്കിലെത്തിയ യേശു പിന്നെ ടിബറ്റിലേക്ക് പോയെന്നാണ് കഥ. ക്രൂരതകള്‍ക്കെതിരെ ക്ഷമിക്കാനും സഹനത്തിനുമുളള പാത ക്രിസ്തുവിന് ലഭിക്കുന്നത് തന്റെ ഈ അജ്ഞാതവാസക്കാലത്ത് ബുദ്ധമതത്തില്‍ നിന്നാണെന്നാണ് ചരിത്രകാരന്മാര്‍ വാദിക്കുന്നത്.


ശ്രീനഗറില്‍ നിന്ന് പെട്ടെന്നൊരു യാത്ര പോകാന്‍ വളരെ പറ്റിയ സ്ഥലമാണ് യൂസ്മാര്‍ഗ്.പൈന്‍മരക്കാടുകള്‍ നിറഞ്ഞ ഇവിടേക്ക്
ഒരു ചെറിയ ചുരം കയറിയാണ് എത്തുവാന്‍ സാധിക്കുക. മഞ്ഞു മലകളും ആപ്പിള്‍ തോട്ടങ്ങളും വിശാലമായ പുല്‍മേടുകളും പൈന്‍ കാടുകളുമാണ് ഇവിടുത്തെ കാഴ്ച. കുതിരപ്പുറത്ത കയറി ഈ നാട് ചുറ്റിക്കറങ്ങുന്നതാണ് കാഴ്ചകള്‍ കാണാന്‍ നല്ലത്
യൂസ്മാര്‍ഗിന് 22 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് സമീപത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ജമ്മു താവിയും ഉദ്ദംപൂരുമാണ്.