കംപ്ലീറ്റ് ഡാര്‍ക്ക് ലുക്കില്‍ 'സില്‍ക്ക് റോഡ്'

കംപ്ലീറ്റ് ഡാര്‍ക്ക് ലുക്കില്‍ 'സില്‍ക്ക് റോഡ്'

ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'സില്‍ക്ക് റോഡ്'. ഷിജി മാത്യു ചെറുകര ആദ്യമായി സ്വതന്ത്ര നിര്‍മ്മാണത്തില്‍ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അനുഷ് മോഹന്‍ ആണ്. പ്രിഥ്വിരാജാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചത്.

യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഡാര്‍ക്ക് വെബുമായി ബന്ധപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  വിനോദ്കൃഷ്ണ കഥയെഴുതുന്ന ചിത്രം സാമൂഹി പ്രസക്തമായ വിഷയത്തെ ചുറ്റിപ്പറ്റിയാകുമെന്നാണ് സൂചന.താരനിര്‍ണ്ണയം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കും.