ആരെതിര്‍ത്താലും ശബരിമല വിഷയം ചര്‍ച്ചയാക്കും- കെ സുധാകരന്‍

ആരെതിര്‍ത്താലും ശബരിമല വിഷയം ചര്‍ച്ചയാക്കും- കെ സുധാകരന്‍

വരുന്ന തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കുമെന്നും അതിനു ആരുടെയും അനുവാദം വേണ്ടെന്നും കെ സുധാകരന്‍.ഒരു സ്വകാര്യമാധ്യമത്തിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ശബരിമല വിഷയത്തില്‍ തന്റെ നിലപാട് സുധകാരന്‍ വ്യക്തമാക്കുന്നത്.

അതിനായി ജയിലില്‍ പോകാന്‍ തയ്യാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല.  സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് ചര്‍ച്ച ചെയ്യപ്പെടണം. എംപി എന്ന നിലയില്‍ ശ്രീമതി ടീച്ചര്‍ വട്ടപ്പൂജ്യമാണ്. താന്‍ മണ്ഡലം തിരിച്ച് പിടിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.


ല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂരില്‍ തിരിച്ചെത്തിയ കെ.സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണമാണ് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയത്.ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു തന്നെ സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച് കെ സുധാകരന്‍ കണ്ണൂരിലെത്തി.