അടിമുടി മാറി...ഏഴാം സ്വര്‍ഗ്ഗം; സഞ്ചാരികള്‍ക്ക് പൊന്മുടിയിലെത്താന്‍ ഇനി രണ്ടാമത് ആലോചിക്കേണ്ട

അടിമുടി മാറി...ഏഴാം സ്വര്‍ഗ്ഗം; സഞ്ചാരികള്‍ക്ക് പൊന്മുടിയിലെത്താന്‍ ഇനി രണ്ടാമത് ആലോചിക്കേണ്ട

തിരുവനന്തപുരത്തെ സഞ്ചാരികളുടെ ഇഷ്ടയിടമായ പൊന്മുടി കൂടുതല്‍ സൗകര്യങ്ങളിലേക്ക്.താമസ സൗകര്യമടക്കം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹില്‍സ്റ്റേഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്.പുതുതായി നിര്‍മ്മിച്ച് 15 കോട്ടേജുകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കോട്ടേജുകള്‍ക്ക് പുറമെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും പൊന്മുടിയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് കെടിഡിസി.30 കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ പൊന്മുടിയിലെ സൗന്ദര്യക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇവിടെ തങ്ങാം.

മൂന്നരക്കോടി രൂപ ചെലവിട്ടാണ് ഈ കോട്ടേജുകള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.ത്രീസ്റ്റാര്‍ നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കോട്ടേജുകള്‍ പണിതിരിക്കുന്നത്.ക്ലിഫ് വ്യൂ,ഡീലക്‌സ്,പ്രീമിയം സ്യൂട്ട്,സുപ്പീരിയര്‍ സ്യൂട്ട് എന്നിങ്ങനെ അഞ്ച് തരം കോട്ടേജുകളാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

കോവളം,ശംഖുമുഖം,വേളി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളെ പൊന്മുടിയുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ ടൂറിസം പാക്കേജുകളും ആരംഭിക്കുമെന്ന് കെടിഡിസി എംഡി രാഹുല്‍ ഐആര്‍എസ് പറഞ്ഞു.സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി മുളകൊണ്ടുള്ള കുടിലുകള്‍,ട്രീ ഹൗസ്,ഉദ്യാനം,ശില്‍പ്പങ്ങള്‍ എന്നിവയും നിര്‍മ്മിക്കും.

 

മഞ്ഞിറങ്ങുന്ന 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാണ് പൊന്മുടി ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര.വിദേശികളടക്കം ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.