കൊച്ചിയുടെ നീറ്റിലിറങ്ങിയ റാണി നെഫര്‍റ്റിറ്റി; നഗരം കാണാം ആഡംഭരത്തോടെ

കൊച്ചിയുടെ നീറ്റിലിറങ്ങിയ റാണി നെഫര്‍റ്റിറ്റി; നഗരം കാണാം ആഡംഭരത്തോടെ

കടല്‍ യാത്രകള്‍ക്കായി ഏറ്റവും ആധുനിക ആഡംബര സൗകര്യങ്ങളോടെ ഒരുക്കിയരിക്കുന്ന കപ്പലാണ് നെഫര്‍റ്റിറ്റി. കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരളാ ഷിപ്പിങ്ങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

 

കാഴ്ചയിലും രൂപത്തിലും ഒക്കെ ഒരു ഈജിപ്ത്യന്‍ ടച്ച് ഈ കപ്പലില്‍ കാണാം. പൗരാണിക ഈജിപ്തിലെ ഏറ്റവും ശക്തയായ റാണിമാരിലൊരാളായ നെഫര്‍റ്റിറ്റിയുടെ പേരില്‍ ഒരുക്കിയ കപ്പലില്‍റെ തീമും ഈജിപ്ത് തന്നെയാണ്. കപ്പലില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്ഡ മെഡിറ്ററേനിയന്‍ വിഭവങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്.


ഇതുവരെ കടലിലേക്ക് നടത്തിയ യാത്രാ അനുഭവങ്ങളഴെ ഒക്കെ മാറ്റി മറിക്കുന്ന ഒന്നായിരിക്കും നെഫര്‍റ്റിറ്റിയിലെ യാത്ര നല്ലുക. നെഫര്‍റ്റിറ്റി എന്ന പേര് എങ്ങനെയാണോ ഒരു കൗതുകം കൊണ്ടുവരിക, അതേ കൗതുകം യാത്രയിലുടനീളം അനുഭവിക്കുവാന്‍ സാധിക്കും. ആഡംബര സൗകര്യങ്ങളോടു കൂടി കൊച്ചിയില്‍ നിന്നും അറബിക്കടലിലേക്ക് അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രയാണ് നെഫര്‍റ്റിറ്റി ഒരുക്കിയിരിക്കുന്നത്. തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും യാത്ര നടത്താം എന്ന പ്രത്യേകതയും ഇതിനുണ്ട്


മൂന്നു നിലകളിലായാണ് ഈ ആഡംബര കപ്പല്‍ ഒരുക്കിയിരിക്കുന്നത്. 48.5 മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി, ത്രീഡി തിയേറ്റര്‍, ഓഡിറ്റോറിയം, സ്വീകരണ ഹാള്‍, ഭക്ഷണ ശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയവായാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ശീതികരിച്ചിരിക്കുന്ന ഇതില്‍ കടല്‍ കാഴ്ചകള്‍ കാണുവാന്‍ പ്രത്യേക സൗകര്യങ്ങളുമുണ്ട്. ബാങ്ക്വറ്റ് ഹാള്‍, ബാര്‍ ലൗഞ്ച് തുടങ്ങിയവയും ഉണ്ട്. കടലിലെ 


പരമാവധി 200 പേരെയാണ് കപ്പലിന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുക. ഇപ്പോള്‍ ലഭ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഇതിലുണ്ട്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. ഇതിലുപയോഗിച്ചിരിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ അത്യാധുനിക സൗകര്യത്തോടു കൂടിയവയാണ്. മണിക്കൂറില്‍ 16 കിലോമീറ്ററാണ് ഇതിന്റെ വേഗത.


പാക്കേജുകളായിട്ടാണ് നെഫര്‍റ്റിറ്റിയിലുള്ള യാത്രകള്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് മണിക്കൂര്‍ നീളുന്നതാണ് ഇതിലെ യാത്ര. 125 പേരുള്ള ഒരു സംഘത്തിന് 4.5 ലക്ഷം രൂപയാണ് ബുക്കിങ്ങിനു വേണ്ടത്. 125 നു മുകളില്‍ വരുന്ന ഓരോ ആള്‍ക്കും 1000 രൂപ അധികം നല്കിയാല്‍ മതി. സമയ പരിധിയായ അഞ്ച് മണിക്കൂറിനു ശേഷം വരുന്ന ഓരോ മണിക്കൂറിനും 20000 രൂപ വീതം അധികം നല്കിയാല്‍ യാത്രയുടെ സമയം ദീര്‍ഘിപ്പിക്കാനും സൗകര്യമുണ്ട്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ നെഫര്‍റ്റിറ്റി യാത്ര ആസ്വദിക്കാം. 125 ആളുകള്‍ക്ക് 3.5 ലക്ഷം രൂപയാണ് ടിക്കറ്റ് ബുക്കിങ്ങിന് ചിലവ്.


വലിയ മുതല്‍മുടക്കില്‍ പാക്കേജുകളില്‍ പോകുവാന്‍ താല്പര്യമില്ലാത്തവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 10, 17, 23, 30 തിയ്യതികളിലാണ് ഈ യാത്ര. വ്യക്തിഗത ടിക്കറ്റ് എടുത്തുള്ള യാത്രയാണിത്. വൈകിട്ട് അഞ്ച് മണിക്ക് വെല്ലിംങ്ടണ്‍ ഐലന്‍ഡിലെ വാര്‍ഫില്‍ നിന്നും പുറപ്പെട്ട രാത്രി എട്ടിനു തിരിച്ചെത്തുന്ന രീതിയിലാണിത് സജ്ജീകരിച്ചിരിക്കുന്നത്. വൈകിട്ട് ചായയും ലഘു ഭക്ഷണവും രാത്രി രണ്ട് നോണ്‍വെജ് വിഭവങ്ങളോട് കൂടിയ അത്താഴവും ഇതിന്‍ഫറെ ഭാഗമാണ്. മുതിര്‍ന്ന ആള്‍ക്ക് 3000 രൂപയം അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 200 രൂപയുമാണ് ഇതിന്റെ ടിക്കറ്റ് നിരക്ക് .


നെഫര്‍റ്റിറ്റി യാത്രയ്ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളുണ്ട്. 9744601234, 8111956956 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ സീറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം.