ജെനീലിയയെ പോലെ നല്ല ക്യൂട്ട് നായികയെ വേണം.തേടി നടന്നൊടുവില്‍ ഡിക്യുവിന് ഈ താരപുത്രി നായിക

ജെനീലിയയെ പോലെ നല്ല ക്യൂട്ട് നായികയെ വേണം.തേടി നടന്നൊടുവില്‍ ഡിക്യുവിന് ഈ  താരപുത്രി നായിക

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ വളരെ പെട്ടന്ന് ആരാധകരെ സമ്പാദിച്ച ദുല്‍ഖര്‍ സല്‍മാന് ഒരു നായികയെ കിട്ടാനിത്ര പാടുണ്ടോ.പക്ഷെ ക്യൂട്ട് ലുക്കുള്ള ഉദാഹരണത്തിന് ജെനീലിയ,നമ്മുടെ നസ്രിയയൊക്കെ പോലെയുള്ളൊരു നായികയെ തന്നെ വേണം.ഈ ഡിമാന്റ് കേട്ട് ഒരുപാട് തപ്പി നടന്നെങ്കിലും അവസാനം യോഗം വന്നത് ഈ താരപുത്രിയ്ക്ക്.

വാന്‍ എന്ന് പേരിട്ടിരിക്കുന്ന കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് പ്രിയദര്‍ശന്റെ മകളും തെന്നിന്ത്യന്‍ താരവുമായ കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്നത്.

ഒരു ഫ്രഷ് ഫെയ്‌സ് തെരഞ്ഞു നടന്ന കാര്‍ത്തിക് ഒടുവില്‍ കല്യാണിയില്‍ തന്റെ നായികയെ കണ്ടെത്തുകയായിരുന്നു. ജിവി പ്രകാശിന്റെ ബ്രൂസ് ലീയിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച് ബോളിവുഡ് സുന്ദരി ക്രിതി കര്‍ബന്ദ മറ്റൊരു നായികയാണ്.തമിഴ്‌നടിയും മോഡലുമായ നിവേദ പൊതുരാജ് ചിത്രത്തിലേക്കായി ആദ്യം പരിഗണിക്കപ്പെട്ടെങ്കിലും നിലവില്‍ മൂന്നാമത്തെ നായികയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കാര്‍ത്തിക് പറയുന്നു

kriti

റോഡ് മൂവി ഗണത്തില്‍പ്പെട്ടതാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.ദുല്‍ഖര്‍ ഒന്നിലധികം റോളുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നും വാര്‍ത്തകളുണ്ട്.ആകാശം എന്നര്‍ത്ഥം വരുന്ന വാന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.കൊല്‍ക്കത്ത,നോര്‍ത്ത് സിക്കിം,ഗാംഗ്‌ടോക്,കോയമ്പത്തൂര്‍ പിന്നെ ചെന്നൈ തുടങ്ങിയവിടങ്ങളിലായിട്ടാണ് വാനത്തിന്റെ ചിത്രീകരണം

ജോര്‍ജ്ജ് വില്യംസ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നവാഗതനായ ദീന ദല്യാന്റേതാണ്.

സാധാരണ പറഞ്ഞു പഴകിയ പ്രണയ കഥയ്ക്ക് പകരം പ്രകൃതിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി നേര്‍ക്കാഴ്ചകളിലൂടെ മാത്രം സഞ്ചരിക്കുന്ന റിയലിസ്റ്റിക് ഫിലിമാകും വാനമെന്നും സംവിധായകന്‍ ഉറപ്പു നല്‍കുന്നു.