സൂപ്പര്‍ ലുക്കില്‍ ബോളിവുഡ് താരറാണിമാര്‍

സൂപ്പര്‍ ലുക്കില്‍ ബോളിവുഡ് താരറാണിമാര്‍


വസ്ത്രലോകത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ എപ്പോഴും പരീക്ഷിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഡിസൈനായാലും വസ്ത്രത്തിന്റെ നിറങ്ങളിലായാലും വ്യത്യസ്തത കൊണ്ടുവരാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഉടന്‍ പുറത്തിറങ്ങാനൊരുങ്ങുന്ന കളങ്ക് എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനെത്തിയ താരങ്ങള്‍ ആരുടെയും മനം കവരും.

സജ്ഞയ് ദത്ത്,മാധുരി ദീക്ഷിത്, ആദിത്യറോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍,ആലിയ ഭട്ട് തുടങ്ങിയ താരങ്ങളാണ് അഭിഷേക് വര്‍മ്മന്‍ ഒരുക്കുന്ന ചിത്രത്തില്‍ അണിനിരക്കുന്നത്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള ഒരു കുടുംബകഥയാണ് ചിത്രം പറഞ്ഞു പോകുന്നത്.

 

കളങ്കിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ടീസര്‍ ലോഞ്ചിനെത്തിയ താര ജോഡികള്‍ ഒരെ പാറ്റേണിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.കറുത്ത നിറത്തിലുള്ള േ്രഗ ബോട്ടം കളറില്‍ ഫ്‌ളോറല്‍ പ്രിന്റ് സാരിയില്‍ മാധുരി ദീക്ഷിത് എത്തിയപ്പോള്‍ ജോഡിയായ സജ്ഞയ് ദത്ത് കറുത്ത കുര്‍ത്തയും പൈജാമയും തെരഞ്ഞെടുത്തു.

മറ്റ് ജോഡികളായ ആദിത്യ റോയ് കപൂറും സൊനാക്ഷിയും ചുവന്ന നിറത്തിലും ആലിയയും വരുണ്‍ ധവാനും വെളുത്ത വസ്ത്രങ്ങളിലും  ആരാധക മിഴി കവര്‍ന്നു

 

നേരത്തെ ആലിയയും സൊനാക്ഷിയും മാധുരിയ്‌ക്കൊപ്പം നില്‍ക്കുന്നമറ്റൊരു ചിത്രം വൈറലായിരുന്നു.അതില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു താരങ്ങള്‍ക്ക്