ഐ എന്‍ എസ് വിക്രമാദിത്യയുടെ കരുത്തിന്‍റെ രഹസ്യം ഇതാണ് !

ഐ എന്‍ എസ് വിക്രമാദിത്യയുടെ കരുത്തിന്‍റെ രഹസ്യം ഇതാണ് !

ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനകളിലൊന്നായ ഇന്ത്യന്‍ നേവിയുടെ പടക്കരുത്തിലെ കേമന്മാരാണ് വിക്രമാദിത്യയടക്കമുള്ള വന്‍ പ്രഹരശേഷിയുള്ള വിമാനവാഹിനി കപ്പലുകള്‍.പക്ഷെ കരുത്തുണ്ടെങ്കിലും എപ്പോഴും മറ്റ് കപ്പലുകളുടെ സെക്യൂരിറ്റി വലയത്തില്‍ മാത്രമെ വിക്രമാദിത്യ ദൗത്യങ്ങള്‍ക്കിറങ്ങു.ലോകത്തുള്ള മിക്ക ഭീകരന്മാരായ എയര്‍ക്രാഫ്റ്റ് കാരിയറുകള്‍ക്കും ഇത്തരത്തില്‍ അകമ്പടി സേവിക്കുന്നൊരുകൂട്ടരുണ്ട്.ആരാണ് സംരക്ഷണകവചം ഒരുക്കുന്ന ഈ ബ്ലാക് ക്യാറ്റ്‌സ്.എന്തിനാണ് ഈ കാരിയറുകള്‍ക്ക് ഇത്രസുരക്ഷ. നമുക്ക് പരിശോധിക്കാം.

കരുത്തന്‍ വിക്രമാദിത്യ

നമ്മുടെ വിക്രമാദിത്യയുടെ കാര്യം പറഞ്ഞാല്‍ നലിവില്‍ ഇന്ത്യയുടെ പക്കലുള്ള ഏക വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ.2014ല്‍ ആണ് റഷ്യന്‍ നിര്‍മ്മിത വിമാനവാഹിനിയെ ഇന്ത്യ 2.3 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിയത്.44500 ടണ്‍ ഭാരവും 284 മീ നീളവും 60 മീ ഉയരവുമുള്ള ഐഎന്‍എസ് വിക്രമാദിത്യ ഇന്ത്യന്‍ നേവിയുടെ ഏറ്റവും വലിയ കപ്പല്‍ കൂടിയാണ്.20ലേറെ  മിഗ് 29 കൈ പോര്‍വിമമാനങ്ങള്‍,  10 ഹെലികോപ്റ്ററുകളും 50 ഓളം, 100 കിമി ദൂരം പ്രഹരശേഷിയുള്ള ബാരക് 8 ലോംഗ് റെയ്ഞ്ച് സര്‍ഫസ് ടു എയര്‍ മിസൈലുകളും അടങ്ങിയ വിക്രമാദിത്യയില്‍ 1000ലേറെ നാവിക ഉദ്യാഗോസ്ഥരും സേവനമുനുഷ്ടിക്കുന്നു.

ഇത്രയേറെ പ്രഹര ശേഷിയുള്ള വിക്രമാദിത്യയ്ക്ക് മേല്‍ ആക്രമണം അഴിച്ചുവിടാന്‍ ശത്രുരാജ്യങ്ങള്‍  ശ്രമിക്കാന്‍ സാധ്യത ഏറെയാണ്‌.ഇക്കാരണത്താലാണ് ബാറ്റില്‍ ഗ്രൂപ്പ് വിക്രമാദിത്യക്ക് സംരക്ഷണം നല്‍കുന്നത്. അപ്പോള്‍
ആരാണ് ഈ ബാറ്റില്‍ ഗ്രൂപ്പ്

ആരാണ് ഈ ബാറ്റില്‍ ഗ്രൂപ്പ്

വിക്രമാദിത്യയ്ക്ക് സംരക്ഷണം നല്‍കാനായി രണ്ട് വീതം കോര്‍വെറ്റുകളും ഡിസ്‌ട്രോയറുകളും ഒരു അന്തര്‍വാഹിനിയുമടങ്ങുന്ന കൂറ്റന്മാരാണ്, ഷിവാലിക് ക്ലാസ്, ഫ്രിഗേറ്റ് കമോര്‍ട ക്ലാസ് കോര്‍വെറ്റ്, എന്നിവയിലൊന്നും വിക്രമാദിത്യയ്‌ക്കൊപ്പമുണ്ടാകും.ആക്രമണത്തിനായെത്തുന്നഅന്തര്‍വാഹിനികളെ തുരത്തുന്നത് ഇവരാണ്.അത്യാവശ്യ ഘട്ടത്തില്‍ മാത്രം ആക്രമിക്കാന്‍ ചക്രപോലുള്ള ഒരു ആണവ അന്തര്‍വാഹിനിയും വിക്രമാദിത്യയുടെ സെക്യൂരിറ്റി വ്യൂഹത്തെ കാത്തുസൂക്ഷിക്കും.കൊല്‍ക്കത്ത ക്ലാസ് സ്‌റ്റെല്‍ത്ത് ഡിസ്‌ട്രോയറാണ് വിക്രമാദിത്യയ്ക്ക് കവചമൊരുക്കുന്നവരില്‍ കേമന്‍.ശത്രുപാളയത്തില്‍നിന്ന് വിക്രമാദിത്യ ലക്ഷ്യമാക്കി കുതിക്കുന്ന ബോട്ടുകളെയും വിമാനങ്ങളെയും കപ്പലുകളെയും തകര്‍ക്കുക എന്നത് തന്നെയാണ് ഡിസ്‌ട്രോയറുകളുടെ പണി. നീണ്ട ദൗത്യങ്ങളില്‍ ഇന്ധനംനിറഞ്ഞ ഒറു കപ്പല്‍കൂടി വിക്രമാദിത്യയ്ക്ക് പിന്നിലുണ്ടാകും.


കാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് വന്ന വഴി

ഈ കാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാജ്യത്തിന് വേണ്ടി അഘോരാത്രം സേനമനുഷ്ടിക്കുന്നു.ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല.കാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് അഥഴ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പില്‍ പ്രധാനമായും ഒരു വിമാനവാഹിനിയും അവയുടെ എസ്‌കോര്‍ട്ടുകളുമാണുള്‍പ്പെടുന്നത്.

രണ്ടാംലോഹമഹായുദ്ധകാലത്തിന് തൊട്ടുമുന്‍പാണ് ആദ്യമായി നാവിക സേനയില്‍ ഇത്തരത്തില്‍ സുരക്ഷ അകമ്പടി ഗ്രൂപ്പുകള്‍ പരീക്ഷിക്കപ്പെടുന്നത്.അതും ജപ്പാന്‍ സാമ്രാജ്യത്തിന്റെ നാവിക സേനയായിരുന്ന ഇംപീരിയല്‍ ജാപ്പനീസ് നേവി അവതരിപ്പിച്ച കിഡോ ഭൂട്ടായി അഥവാ മൊബൈല്‍ ഫോഴ്‌സ്.അമേരിക്കന്‍ നേവിക്ക് 11 കാരിയര്‍ ബാറ്റില്‍ ഗ്രൂപ്പുകളാണുള്ളത്.ഇവയില്‍ 9 എണ്ണം യുഎസ് ആസ്ഥാനമാക്കിയും, ബാക്കി ജപ്പാനിലെ യോകോസുകയിലടക്കം വിന്യസിക്കപ്പെട്ടിരിക്കുകയാണ്.