ഇന്ത്യക്ക് തോല്‍വി; പരമ്പര നഷ്ടം...

 ഇന്ത്യക്ക് തോല്‍വി; പരമ്പര നഷ്ടം...

ന്യൂസിലാന്റിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. നാല് റണ്‍സിനായിരുന്നു തോല്‍വി. 213 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ നാല് പന്തില്‍ അഞ്ച് റണ്‍സും വിജയ് ശങ്കര്‍ 28 പന്തില്‍ 43 റണ്‍സും ഋഷഭ് പന്ത് 12 പന്തില്‍ 28 രോഹിത് ശര്‍മ 32 പന്തില്‍ 38 പാണ്ഡ്യെ 11 പന്തില്‍ 21 എന്നീ റണ്‍സും കൂട്ടിച്ചേര്‍ത്തു. ധോണി നാല് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍ മാത്രം നേടി മടങ്ങി. രോഹിത് ശര്‍മ-വിജയ് ശങ്കര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 75 റണ്‍സാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.

അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നതായിരുന്നു. ദിനേശ് കാര്‍ത്തിക്കും ക്രുനാല്‍ പാണ്ഡ്യെയും പൊരുതി നോക്കിയെങ്കിലും മത്സരം നേടാനായില്ല. അവസാന പന്ത് സിക്‌സറടിച്ചാണ് കാര്‍ത്തിക് മത്സരം അവസാനിപ്പിച്ചത്.

40 പന്തില്‍ 72 റണ്‍സ് നേടിയ കോളിന്‍ മണ്‍റോയാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 43 റണ്‍സെടുത്ത ടിം സീഫര്‍ട്ടും 21 പന്തില്‍ 27 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും 16 പന്തില്‍ 30 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കി. ഡാരില്‍ മിച്ചല്‍ പുറത്താകാതെ 19 റണ്‍സും റോസ് ടെയ്‌ലര്‍ പുറത്താകാതെ 14 റണ്‍സും നേടി അവസാന ഓവര്‍ വെടിക്കെട്ട് നടത്തി.ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.