ലിപ് ബാം വീട്ടിൽ ഉണ്ടാക്കാം ഞൊടിയിടയില്‍

ലിപ് ബാം വീട്ടിൽ ഉണ്ടാക്കാം ഞൊടിയിടയില്‍
ലിപ് ബാം വീട്ടിൽ ഉണ്ടാക്കാം ഞൊടിയിടയില്‍

ചുണ്ടുകള്‍ മുഖത്തിന്റെ ഒരു പ്രധാന ഘടകമാണ്. സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതില്‍ ചുണ്ടുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. മുഖത്തിനു ഉൗഷ്മളതയും പ്രസാദാത്മകതയും പ്രദാനം ചെയ്യുന്നതും ചുണ്ടുകളാണ്. ചുവന്നു മൃദുലമായ ചുണ്ടുകള്‍ ആരോഗ്യത്തിന്റെ ലക്ഷണമാണ്. 

വരണ്ട് ഉണങ്ങി പൊട്ടിയ ചുണ്ടുകള്‍ മുഖത്തിന്റെ അഴക് ഇല്ലാതെയാക്കും. എപ്പോഴും ഒരു ലിപ്ബാം കയ്യില്‍ സൂക്ഷിക്കുക. ലിപ്ബാം ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണം. പെട്രോളിയം ജെല്ലി കൊണ്ടുള്ളതൊ അല്ലെങ്കില്‍ പെട്രോളിയം ജെല്ലി അടങ്ങിയതോ ഒഴിവാക്കുക. അവ ഭാവിയില്‍ ദോഷം ചെയ്യും. പ്രകൃതിദത്ത ബീസ് വാക്സ്, കാഡിലാക് വാക്സ്,ഗ്ലിസറിന്‍, ബദാം ഒായില്‍, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയ ലിപ്ബാം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എറ്റവും നല്ല ലിപ്ബാം വൈറ്റമിന്‍ ഇ ആണ്.

വാസ്ലിൻ, തേൻ, ഐഷാഡോ എന്നിവ ഉപയോഗിച്ചാണ് ഈ ലിപ്ബാം ഉണ്ടാക്കുന്നത്. മിനിട്ടുകൾക്കകം തയ്യാറാക്കാം ഈ ലിപ്ബാം.

ചെറിയ പാത്രത്തിൽ എണ്ണയും മെഴുകുമിട്ട് ചൂടാക്കുക . ഏകദേശം ചൂടായി കഴിയുമ്പോൾ മെഴുകു ഉരുകിക്കഴിഞ്ഞാൽ അരിപ്പയിൽ അരിച്ചെടുത്തു ചൂട് കുറഞ്ഞു വരുമ്പോൾ (45-50) തേൻ ഒഴിച്ച് നല്ലതുപോലെ കലർത്തി ചെറിയ ടിന്നിലേക്കു മാറ്റുക ലിപ്ബാം റെഡി .ഐ ഷാഡോയില്ലാതെ ഇങ്ങനെയും ലിപ് ബാം തയ്യാറാക്കാം