കോടികളങ്ങ് വാരിയെറിഞ്ഞ് ബോളിവുഡ് കല്യാണങ്ങള്‍

കോടികളങ്ങ് വാരിയെറിഞ്ഞ് ബോളിവുഡ് കല്യാണങ്ങള്‍
കോടികളങ്ങ് വാരിയെറിഞ്ഞ് ബോളിവുഡ് കല്യാണങ്ങള്‍
കോടികളങ്ങ് വാരിയെറിഞ്ഞ് ബോളിവുഡ് കല്യാണങ്ങള്‍
കോടികളങ്ങ് വാരിയെറിഞ്ഞ് ബോളിവുഡ് കല്യാണങ്ങള്‍
കോടികളങ്ങ് വാരിയെറിഞ്ഞ് ബോളിവുഡ് കല്യാണങ്ങള്‍
കോടികളങ്ങ് വാരിയെറിഞ്ഞ് ബോളിവുഡ് കല്യാണങ്ങള്‍

ബോളിവുഡിന് സെലിബ്രിറ്റി വിവാഹങ്ങളുടെ തിരക്കാണ്.ഒന്നോ രണ്ടോ ദിവസങ്ങളിലൊന്നും തീരാത്ത കോടികള്‍ പൊടിച്ചുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ ഫാഷനാക്കിയിരിക്കുന്ന ബോളിവുഡില്‍ ഏറ്റവും ഒടുവില്‍ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ നിക്ക് ജോനാസുമാണ് വിവാഹിതരായിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലി ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തിയതോടെയാണ് സെലിബ്രിറ്റി വിവാഹങ്ങളുടെ ആരവമുയരുന്നത്.പിന്നാലെ സോനം കപൂര്‍-അനന്ദ് അഹൂജ,നേഹ ദുപീയ-അനഗ് ബേദി തുടങ്ങി ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിഗും പ്രിയങ്ക ചോപ്രയും നിക്ക് ജോനാസിലും വരെയെത്തി നില്‍ക്കുന്നു.

അത്യാഡംബരമേറിയ വിവാഹത്തിന്് ചെലവിടുന്ന കോടികള്‍ എത്രയെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അന്താളിക്കും.നിലവില്‍ അടുത്തിടെ വിവാഹിതരായ ദീപികയുടെയും പ്രിയങ്കയുടെയും കാര്യം തന്നെയെടുക്കാം.

ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് 

ദീപിക-രണ്‍വീര്‍ ജോഡികളെ ദിപ്‌വീര്‍ എന്നാണ് ബോളിവുഡില്‍ അറിയപ്പെടുന്നത്.വിവാഹത്തിന് പിന്നാലെ ഇരുതാരങ്ങളുടെയും വിപണി മൂല്യത്തിലും കുത്തനെ കയറ്റമുണ്ടായി.ദീപികയ്ക്കും രണ്‍വീറിനും 75 കോടിയുടെ ആസ്തിയാണ് ആകെയുള്ളത്.ആകെ 150 കോടിയോളം രൂപവരും ഇത്.ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ അംബാസിഡര്‍ എന്ന നിലയില്‍ ദീപിക പ്രശ്‌സതയാണ്.രണ്‍വീറാകട്ടെ ബോളിവുഡില്‍ താരമൂല്യമേറെയുള്ള നടനും.

നവംബര്‍ 14-15 തീയതികളില്‍ ഇറ്റലിയിലെ ലോക്കോമോയില്‍ വെച്ചായിരുന്നു ദീപ്‌വീര്‍ വിവാഹം.ദീപിക തന്റെ വിവാഹത്തിനായി 20 ലക്ഷം രൂപ വില വരുന്ന താലിമാല(മംഗല്‌സൂത്രം)യാണ് അണിഞ്ഞിരുന്ന്.കൂടാതെ രണ്‍വീറിനായി ഒരു കോടിയോളം വിലവരുന്ന മാലയും വാങ്ങി.

 

 

'വില്ല ഡെല്‍ ബല്‍ബിയന്‍ല്ലോ' എന്ന വില്ല മുഴുവന്‍ പുഷ്പങ്ങളാല്‍ അലങ്കരിച്ചാണ് വിവാഹ വേദിയൊരുക്കിയത്.ഈ വേദിയുടെ സുരക്ഷയ്ക്കായിമാത്രം ഒരു കോടിരൂപയാണത്രെ ചെലവാക്കിയത്.വില്ല ഡെല്‍ ബല്‍ബിയന്‍ല്ലോ ഈ ദിവസങ്ങളിലായി മൊത്തത്തില്‍ ബുക്ക് ചെയ്തിരുന്നു.റിസോര്‍ട്ടിലാകെ 75 റൂമുകളാണുള്ളത്.ഒരു റൂമിന് ഇവിടെ ശരാശരി 33,000 രൂപയാണ് വാടക.ഒരു ദിവസത്തേക്കായി എല്ലാ മുറികള്‍ക്കും കൂടി 24.75 ലക്ഷമാണ് താരദമ്പതികള്‍ ചെലവിട്ടത്.അതായത് വിവാഹം വരെയുള്ള ഒരാഴ്ചത്തേയ്ക്കായി 1.73 ലക്ഷം രൂപയിലേറെ വരും ചെലവ്.

എന്നാല്‍ ഏറെ ശ്രദ്ധേയമായ കാര്യം കോടികള്‍ നല്‍കി ബുക്ക് ചെയ്ത ഈ റിസോര്‍ട്ടില്‍ ദീപ്‌വീര്‍ ജോഡി താമസിച്ചതേയില്ല.താരദമ്പതികള്‍ വിവാഹ ശേഷം നാല് കോടി രൂപയുടെ റോയല്‍ ബോട്ടില്‍ കാസ്റ്റ് ദിവ റിസോര്‍ട്ടിലേക്ക് പോയി.

പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ്

പ്രിയങ്ക-നിക്ക് ജോഡിയെ നിക്കാങ്ക്യ എന്നാണ് ഏവരും വിളിക്കുന്നത്.മുന്‍ മിസ് വേള്‍ഡ് കൂടിയായ പ്രിയങ്ക ചോപ്രയ്ക്ക് 200 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്. സിനിമകളില്‍ നിന്ന് മാത്രമല്ല പ്രമുഖ ബ്രാന്‍ഡുകളുമായുള്ള കരാറുകളില്‍ നിന്നാണ് ഇത്രയും ഭീമന്‍ വരുമാനം.സിംഗര്‍ എന്ന നിലയില്‍ പ്രശസ്തനായ നിക്കിന് 175 കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇരുവര്‍ക്കും കൂടി 375 കോടി രൂപയുടെ ആസ്തിയുണ്ടാകും.

ജോധ്പൂരിലെ ഉമൈഗ് ഭവന്‍  പാലസില്‍ വെച്ച് രാജകീയ രീതിയിലായിരുന്നു നിക്കാങ്ക്യ വിവാഹം.വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല.ഇന്ത്യന്‍ രീതിയിലും അമേരിക്കന്‍ രീതിയിലും രണ്ടിടത്തു വെച്ചും ആഘോഷങ്ങള്‍ തുടരുകയാണ്.നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3വരെയാണ് ഉമൈദ് ഭവന്‍ ബുക്ക് ചെയ്തിരുന്നത്.ഇവിടെ ആകെ 64 റൂമുകളാണുള്ളത്.ഇതില്‍ 22 എണ്ണം റോയല്‍ റൂമുകളാണ് നാല് ടൈപ്പിലുള്ള 42 സ്യൂട്ട് റൂമുകളുമിവിടുണ്ട്.എല്ലാ റൂമുകള്‍ക്കുമായി ഒരു രാത്രിയ്ക്കായി 64.40 ലക്ഷം രൂപ ചെലവുവരും.3.2 കോടി രൂപയാണ് അഞ്ച് ദിവസത്തേക്ക് നിക്കാങ്ക്യ ഇവിടെ പൊടിച്ചത്.ലൈറ്റ് സ്റ്റേജ്,അലങ്കാരം തുടങ്ങിയവയ്ക്കായി 10 ലക്ഷം രൂപയും.മറ്റ് ചെലവുകളുടെ കണക്കുകള്‍ ഇനിയുംപുറത്തുവരാനിരിക്കുന്നതെയുള്ളു.
 

 

സ്വാകര്യതയും എന്നെന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രൗഢിയും ആഗ്രഹിച്ച് തന്നെയാണ് ഓരോ താരവിവാഹങ്ങളും ഇത്ര ഭീമന്‍ തുക വിവാഹത്തിനായി വാരിയെറിയുന്നത്.ഇന്ത്യയിലേറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹമാണ് ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത കാഴ്ച വിരുന്ന്.