ക്ലോഗ്‌സ് കാൻസറിന് കാരണമോ ?

ക്ലോഗ്‌സ് കാൻസറിന് കാരണമോ ?

ഷൂവിനോട് സദൃശ്യമുള്ള പാദരക്ഷകളാണ് ക്ലോഗ്‌സ് . എന്നാൽ ഇവ പല ത്വക് രോഗങ്ങൾക്കും കാരണമാകുന്നു എന്നാണ് പുതിയ കണ്ടെത്തൽ. ജർമനിയിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ ശാസ്ത്രീയ ഗവേഷണത്തിലാണ് ക്ലോഗ്‌സിൽ കാൻസറിന് കാരണക്കാരായ നിരവധി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞത്.

10 ജോടി മുന്തിയ ബ്രാന്റിന്റെ ക്ലോഗ്‌സാണ് ഗവേഷണത്തിനായി ശാസ്ത്രജ്ഞർ തിരഞ്ഞെടുത്തത്. 60 ശതമാനത്തോളം PAHs അഥവാ പോളിസിലിക് ഹൈഡ്രോകാർബൺസ് അടങ്ങിയിട്ടുണ്ടെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്. കാൻസറിന് കാരണക്കാരനായ പദാർത്ഥം അഥവാ കാർസിനോജൻ ആണ് പോളിസിലിക് ഹൈഡ്രോകാർബൺസ് (PAHs). ശരീരം ഇവ വലിച്ചെടുക്കുന്നത് വഴി കോശങ്ങൾക്ക് പരിവർത്തനം സംഭവിക്കാൻ സാധ്യതയുണ്ട്. ഇവ ശ്വസിച്ചാൽ അത് മാരകമായ അസുഖങ്ങൾക്കും ഇടയാക്കും.

ഗവേഷണ പ്രകാരം കറുത്ത നിറത്തിലുള്ള ക്ലോഗുകളിലാണ് കാർസിനോജനുകൾ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്. പരിശോധിച്ച 70 ശതമാനം ക്ലോഗുകളിലും ലായകങ്ങളും, സാന്ദ്രത കൂടുതലുള്ള ലോഹങ്ങളും ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ സോക്‌സ് ഉപയോഗിക്കാം.