30 കൊല്ലം മുന്‍പുണ്ടായ പാട് ക്യാന്‍സറായോ..???

30 കൊല്ലം മുന്‍പുണ്ടായ പാട് ക്യാന്‍സറായോ..???

ചിക്കന്‍ പോക്സ് വന്നിട്ടുള്ള ഒരുപാട് പാടുകള്‍ കാലങ്ങളോളം ശരീരത്തില്‍ അവശേഷിക്കാറുണ്ട്.എന്നാല്‍ ആ പാടുകള്‍ അര്‍ബുദമായി മാറിയ അവസ്ഥയാണ് ഇംഗ്ലണ്ടിലെ ലൂയിസ് തോറെല്ലിന്.

തന്റെ അഞ്ചാം വയസിലാണ് ഇംഗ്ലണ്ട് നോര്‍ത്തംബര്‍ലാന്‍ഡിലുളള ലൂയിസ് തോറെല്ലിന് ചിക്കന്‍ പോക്സ് പിടിപെടുന്നത്.ആ രോഗം മാറിയെങ്കിലും ശരീരത്തില്‍ ഒന്നു രണ്ട് പാടുകള്‍ ചിക്കന്‍ പോക്സിന്റേതായി അവശേഷിച്ചിരുന്നു.ഏകദേശം 30-32 വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ പാടുകളില്‍ അറിയാതെ ചൊറിഞ്ഞതോടെ അത് വലിയ അണുബാധയിലേക്ക് ലൂയിസിനെ നയിച്ചു.

ത്വക് രോഗങ്ങള്‍ക്കായി ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടറെ കണ്ടപ്പോഴാണ് അവര്‍ സ്‌കിന്‍ ക്യാന്‍സറാണെന്ന തിരിച്ചറിയുന്നത്. സ്‌കിന്‍ ക്യാന്‍സറുകളില്‍ തന്നെ ഏറ്റവും അപകടകാരിയും അസാധാരണവുമായ രോഗവസ്ഥയാണ് മേല്‍ പറഞ്ഞ കേസിലുണ്ടായത്

ബേസല്‍ സെല്‍ കാര്‍സിനോമ എന്ന തരം ത്വക് ക്യാന്‍സര്‍.ലൂയിസിന്റെ കുടുംബത്തില്‍ ഈ തരത്തിലുള്ള അര്‍ബുദം ബാധിച്ചവരുണ്ടായിരുന്നു. പാരമ്പര്യമായി ഇത് പകരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അവശേഷിക്കുന്ന ത്വക്കിലെ ഒരു പാടില്‍ നിന്ന് പിന്നീട് ഇവ ത്വക്കിന്റെ ആഴത്തിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്.സൂര്യപ്രകാശം തന്നെയാണ് ഈ ബേസല്‍ സെല്‍ കാര്‍സിനോമയക്കുള്ള പ്രധാന കാരണം.

ആള്‍ട്രാ വയലറ്റ് രശ്മികളാണ് ഈ അവസ്ഥയിലേക്ക് ത്വക്കിനെ എത്തിക്കുന്നത് ഇത് ചര്‍മത്തിലെ ഡിഎന്‍എയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.സാധാരണ ബേസല്‍ സെല്‍ കൈര്‍സിനോമ തൊടുമ്പോള്‍ മെഴുക് പോല തോന്നുന്ന ഒരു ചെറിയ മുഖക്കുരു തടിപ്പായി ഒക്കെ പ്രത്യക്ഷമായി തുടങ്ങും. ചെറുതായി തിളങ്ങുന്ന പിങ്ക് അല്ലെങ്കില്‍ ചുവപ്പ നിറത്തില്‍ ഇവ പ്രത്യക്ഷപ്പെടാം.

കഴുത്ത്,മുഖം പോലെ സ്ഥിരമായി സൂര്യപ്രകാശം ഏല്‍ക്കുന്ന പുറംതൊലിയിലാണ് ഈ ക്യാന്‍സര്‍ കാണുന്നത്.തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് ഇത്തരം സ്‌കിന്‍ ക്യാന്‍സറുകള്‍