ഇന്ത്യക്ക് ആളില്ലാ വിമാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ റെഡി;ഇസ്രയേല്‍

ഇന്ത്യക്ക് ആളില്ലാ വിമാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ റെഡി;ഇസ്രയേല്‍

ഇന്ത്യക്ക് പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങൾ  നൽകാൻ സജ്ജമാണെന്ന് ഇസ്രയേൽ .ഇന്ത്യക്ക് വേണ്ട 50 ഹെറോൺ ഡ്രോണുകൾ (ആളില്ലാ വിമാനങ്ങൾ) നൽകുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോൺ. ഫ്രാൻസ്, തുർക്കി, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങൾ തൽസമയം പകർത്തി കമാൻഡകോളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചുക്കൊടുക്കും.

ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഹെറോൺ ഡ്രോണുകൾ നിർമിക്കുന്നത്. നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളാണ് ഹെറോൺ. 50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച് കൃത്യമായ ലക്ഷ്യത്തിലേക്ക് എത്താനും ഹെറോണിന് സാധിക്കും. ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഹെറോൺ ടെക്നോളജിക്ക് സാധിക്കുന്നതിനാൽ തന്ത്രപരമായി മിഷൻ നടത്താനാകും. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കമാൻഡോകൾക്ക് വലിയ സഹായമായാണ്. 

470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ ഡ്രോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഹെറോൺ. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്സ്പാൻ 16.6 മീറ്ററുമാണ്.ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ വഴി ഇരുട്ടിലും ആളുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഇസ്രായേൽ നിർമിത ഹെറോൺ ആളില്ലാ വിമാനങ്ങൾ.