2022ലെ ഖത്തര്‍ ഫുട്ബോൾ ലോകകപ്പ് : ഔദ്യോഗിക ലോഗോ ഫിഫ പുറത്തിറക്കി

2022ലെ ഖത്തര്‍ ഫുട്ബോൾ ലോകകപ്പ് : ഔദ്യോഗിക ലോഗോ ഫിഫ പുറത്തിറക്കി

2022ൽ ഖത്തറിൽ നടക്കാൻ പോകുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഫിഫ വെബ്‌സൈറ്റിലൂടെയായിരുന്നു ഔദ്യോഗിക പ്രകാശനം. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ ലോഗോ പ്രകാശനം തത്സമയം സംപ്രേക്ഷണം ചെയ്തു.

ഇന്ത്യയില്‍ മുംബൈയിലാണ് ലോഗോ പ്രകാശനം തത്സമയ സംപ്രേക്ഷണം നടത്തിയത്. 2022 നവംബര്‍ 21ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമിടുക. ഡിസംബര്‍ 18നാണ് ഫൈനല്‍. ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുള്‍പ്പടെല്ലാ സജ്ജീകരണങ്ങളും ഇതിനോടകം തന്നെ ഖത്തര്‍ പൂര്‍ത്തീകരിച്ചതായാണ് റിപ്പോർട്ട്,