സിബിഎസ് സുരക്ഷയില്‍ പുതിയ ഹോണ്ട ഗ്രാസിയ വിപണിയില്‍

സിബിഎസ് സുരക്ഷയില്‍ പുതിയ ഹോണ്ട ഗ്രാസിയ വിപണിയില്‍

സിബിഎസ് സുരക്ഷയില്‍ ഹോണ്ട ഗ്രാസിയയുടെ പുതിയ DX വേരിയന്റ് അവതരിപ്പിച്ചു. മുന്നിലെ ആപ്രോണില്‍ ടോപ് സ്‌പെക്കിനെ സൂചിപ്പിക്കാന്‍ DX ഡീക്കലുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് ഗ്രാസ്യയുടെ എല്ലാ വേരിയന്റിലും കംബൈന്‍സ് ബ്രേക്കിങ് സംവിധാനവും (സിബിഎസ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DX വേരിയന്റില്‍ മുന്നില്‍ 190എം എം ഡിസ്‌കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണുള്ളത്. മറ്റു വേരിയന്റില്‍ ഇരുഭാഗത്തും 130 എംഎം ഡ്രം ബ്രേക്കാണ്. 124.9 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 64,668 രൂപയാണ്. പുതിയ പേള്‍ സൈറണ്‍ ബ്ലൂ നിറത്തിനൊപ്പം പേള്‍ അമേസിങ് വൈറ്റ്, നിയോ ഓറഞ്ച് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടണ്‍ റെഡ് എന്നീ നിറങ്ങളിലും വാഹനം വിപണിയിലെത്തും.