യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു; കാസർഗോഡ് നാളെ ഹർത്താൽ

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു; കാസർഗോഡ് നാളെ ഹർത്താൽ

പെരിയയിൽ കാറിലെത്തിയ സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു. കല്ല്യോട്ട് സ്വദേശികളായ കൃപേഷ് (21), ശരത് ലാൽ (ജോഷി) എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് കൃത്യത്തിനു പിന്നിലെന്നാണ് വിവരം.

വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. കൃപേശ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും ശരത്ത് ലാൽ മംഗലാപുരത്തെ ആശുപത്രിയിലും വെച്ചാണ് മരണത്തിനു കീഴടങ്ങിയത്. കൃപേശിന്റെ മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. 

കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. ഇരുവരുടേതും രാഷ്ട്രീയ കൊലപാതകമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.