പിറന്നാളിന് സോനം അണിഞ്ഞ വസ്ത്രത്തിന്‍റെ വില ???

പിറന്നാളിന് സോനം അണിഞ്ഞ വസ്ത്രത്തിന്‍റെ വില ???
പിറന്നാളിന് സോനം അണിഞ്ഞ വസ്ത്രത്തിന്‍റെ വില ???

ബോളിവുഡ് നടി സോനം കപൂർ അണിയുന്ന വസ്ത്രങ്ങൾക്ക് ആരാധകരേറെയാണ്. കഴിഞ്ഞ ദിവസമാണ് സോനം തന്‍റെ മുപ്പത്തിനാലാം പിറന്നാൾ ആഘോഷിച്ചത്. താരസമ്പന്നമായിരുന്നു സോനത്തിന്‍റെ ജന്മദിനാഘോഷ പരിപാടികൾ. എന്നാൽ ഏവരെയും അമ്പരിപ്പിച്ച വളരെ സിംപിളായ മെറ്റാലിക് സ്കേർട്ടും വെള്ള ഷർട്ടുമണിഞ്ഞാണ് സോനം വേദിയിലെത്തിയത്.

സോനത്തിന്‍റെ കിടിലൻ വസ്ത്രം പ്രതീക്ഷിച്ചിരുന്ന ആരാധകർ നിരാശരായെങ്കിലും ഇപ്പോൾ താരം അണിഞ്ഞ ആ സിംപിൾ ഡ്രസിന്‍റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഏകദേശം ഒന്നര ലക്ഷം രൂപയാണ് സോനം അണിഞ്ഞ വസ്ത്രത്തിന്‍റെ വില. സ്കേർട്ടിന് ഏകദേശം 1713 ഡോളർ (ഏകദേശം 118920 ഇന്ത്യൻ രൂപ). ഷർട്ടിന് 486 ഡോളർ (ഏകദേശം 33740) രൂപയുമാണ് വില.ഗോൾഡ് ചോക്കറും ബല്ലേറിനാസുമാണ് താരം അണിഞ്ഞ ആഭരണങ്ങൾ. എന്നാൽ ഒന്നര ലക്ഷം രൂപയക്കുള്ള മതിപ്പൊന്നും ഡ്രസിനില്ല എന്നാണ് ആരാധകപക്ഷം.

അർജുൻ കപൂർ, മലൈക അറോറ, ജാൻവി കപൂർ, കരിഷ്മ കപൂർ തുടങ്ങി സോനത്തിന്‍റെ അടുത്ത സുഹൃത്തുക്കളെല്ലാം ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.