ലോകകപ്പില്‍ പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി

ലോകകപ്പില്‍ പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി

ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി. ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്ന രാജ്യങ്ങളുമായുള്ള ബന്ധം ഐസിസി അവസാനിപ്പിക്കണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. എന്നാല്‍ ഐസിസിക്ക് ക്രിക്കറ്റ് കാര്യങ്ങളില്‍ മാത്രമേ അധികാരമുള്ളൂ എന്ന് അധികൃതര്‍ ബിസിസിഐയെ അറിയിച്ചു.

ഒരു രാജ്യത്തെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാഷ്ട്രീയ തീരുമാനമാണെന്നും അക്കാര്യത്തില്‍ ഐസിസിക്ക് ഒന്നും ചെയ്യാനില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് കത്തയച്ചത്.