റോഡ്‌ മുഴുവന്‍ പശയാക്കിയ വീരന്‍ ഇവനാണ് !

റോഡ്‌ മുഴുവന്‍ പശയാക്കിയ വീരന്‍ ഇവനാണ് !

ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളില്‍ അന്യഗ്രഹജീവികളും രാക്ഷസന്മാരുമൊക്കെ വായില്‍ നിന്ന് കട്ടിയുള്ള ഉമിനീര്‍ തുപ്പി പേടിപ്പിക്കുന്നത് കണ്ടാല്‍ പേടിച്ച്  മനം പുരട്ടും നമുക്ക്.എന്നാല്‍ ഇന്‍ ഐ പറയാന്‍ പോകുന്ന കാര്യം വെറും കഥയല്ല.

വെളുത്ത ഒട്ടിപ്പിക്കുന്ന കാഴുത്ത ദ്രാവകത്തില്‍  ആകെ മുങ്ങിയ നിലയില്‍ ഒരു കാറിന്റെ ചിത്രം 2017ല്‍ ഒറിഗോണ്‍ ഹൈവേയില്‍ നിന്ന് എടുത്തത് അന്ന് സോഷ്യലമിഡീയ ഏറെ ആഘോഷിച്ചിരുന്നു. പശപോലുള്ളആ ദ്രാവകം ഒരു ജീവിയുടേതാണ്.സ്റ്റീലിനെക്കാള്‍ ശക്തമായ വസ്തുവാണ് അതെന്നു പറഞ്ഞാല്‍ ഞെട്ടാന്‍ വരട്ടെ.

ഹാഗ് ഫിഷിനെ അറിയാമോ ?

മൈക്‌സിനി ക്ലാസില്‍ ഉള്‍പ്പെട്ട സമുദ്രങ്ങളില്‍ കാണപ്പെടുന്ന ഈലുപോലുള്ള മത്സ്യങ്ങളാണ് ഹാഗ്ഫിഷ്.തലയോട്ടിയുണ്ടെങ്കിലും കശേരുക്കള്‍ ഇല്ലാത്തതുമായി ലോകത്തിലെ ഒരെ ഒരു ജന്തുവാണിത്.

സ്ലയിം ഈലെന്ന് അറിയപ്പെടുന്ന ഇവ നീളമേറിയ തോലുപോലെ കാണപ്പെടും.പൂര്‍ണതയിലെത്താത്ത കണ്ണുകളാണ് ഇവക്കുള്ളത്. ഇത് ത്വക്കിന് താഴെയായികാണപ്പെടുന്നെങ്കിലും വലിയ കാഴ്ചശക്തിയൊന്നുമില്ല ഇവയ്ക്ക്.നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ കോളനികള്‍ രൂപീകരിക്കാന്‍ കഴിവുള്ള മത്സ്യങ്ങളാണിത്.കടല്‍വെള്ളം കുടിച്ച് ശരീരത്തില്‍ നിന്ന് പശയുള്ള ദ്രാവകം വളരെ കൂടിയ രീതിയില്‍ ഉത്പാദിപ്പിക്കാന്‍ ഈ മത്സ്യത്തിനു സാധിക്കും.


പശ കൊണ്ട് എന്തുപയോഗം ?

വേട്ടക്കാരില്‍ നിന്ന് സ്വയം സുരക്ഷിതമാകാനാണ് ഹാഗ്ഫിഷ്, ഈ ദ്രാവകം അഥവ സ്ലെയിം ഉപയോഗിക്കുന്നത്.പ്രോട്ടീന്‍ അടങ്ങിയ ജെല്ലി പോലുള്ള പദാര്‍ത്ഥമാണ് ഹാഗ് ഫിഷിന്റെ സ്ലയിം.ആക്രമണ ഭീഷണി നേരിടുമ്പോഴാണ് ഹാഗ്ഫിഷ് സ്ലയിം പ്രയോഗിക്കുന്നത്.

ഇത് സ്രാവുകള്‍ പോലുള്ള വമ്പന്‍ വേട്ടക്കാരെ വരെ തടയും.ഈ പശദ്രാവകം ശത്രുവിന്‍റെ ശരീരത്തില്‍ പതിച്ചാള്ല്‍ ശ്വസനം തടസ്സപ്പെടും. അതുപോലെ തങ്ങളുടെ ഏരിയ അടയാളപ്പെടുത്താന്‍ ചത്ത തിമിംഗലങ്ങളെയടക്കം കഴിച്ച ശേഷം ആ ശരീരത്തെ മൂടി ഇവ സ്ലയിം പുറപ്പെടുവിക്കും.ആ മൃതശരീരം മറയുന്നതോടൊപ്പം മറ്റ് മത്സ്യങ്ങള്‍ക്ക് ഇത് ഹാഫ് ഫിഷുകളുടെ ഏരിയ ആണെന്ന് തിരിച്ചറിയാനും സാധിക്കുന്നു.

ഹാഗ്ഫിഷ് കഴിക്കാന്‍ കൊള്ളാമോ ?

പൊതുവെ ഹാഫ് ഫിഷ് ആങ്ങനെ ഭക്ഷണമാക്കാനൊന്നും ആളുകള്‍ താല്‍പര്യപ്പെടാറില്ല കാരണം ഇതിന്റെ പശ ദ്രാവകം തന്നെയാണ്.
എന്നാലും പ്രത്യേകിച്ച ദക്ഷിണ കൊറിയയില്‍ ഹാഗ് ഫിഷ് ഒരു മികച്ച ഭക്ഷണമാണ്.വളരെ വ്യത്യസ്തമായ ടേസ്റ്റായതു കൊണ്ട്  തന്നെ വലിയ ഡിമാന്റൊന്നും ആളിനില്ല.എന്നാല്‍ ഇവയുടെ സ്ലയിം പലയിടത്തും മുട്ടയുടെ വെള്ളപോലെ ഉപയോഗിക്കുന്നുണ്ട്.അതിനായി മത്സ്യത്തെ സൂക്ഷിച്ച് വളര്‍ത്തി ദ്രാവകം ശേഖരിക്കുന്നുണ്ട്.അതുപോലെ ഒരവസരത്തില്‍ കൊണ്ടുപോയ ഹാഗ്ഫിഷുകളാണ് ഒറിഗണില്‍ കാറിനുള്ളിലുണ്ടായ കുലുക്കത്തില്‍ വിരണ്ട് സ്ലയിം പുറത്തുവിട്ടത്.അടുത്തിടെ ശാസ്ത്രജ്ഞര്‍ ഈ സ്ലയിം ഉണക്കി പട്ടുനൂല്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമം നടത്തി വിജയിച്ചിരുന്നു.സ്റ്റിലീനെക്കാള്‍ ശക്തിയുള്ള സ്ലയിം ഉപയോഗിച്ച് ഭാവിയില്‍ ഇതുപയോഗിച്ച് ബുള്ളറ്റ് പ്രൂഫ് കവചമടക്കം പുറത്തിറക്കാനുള്ള പ്രയത്‌നത്തിലാണ് ശാസ്ത്രജ്ഞര്‍.