സൗന്ദര്യത്തെ വേറിട്ട് നിർത്തുന്ന വട്ടപ്പൊട്ട്

 സൗന്ദര്യത്തെ വേറിട്ട് നിർത്തുന്ന വട്ടപ്പൊട്ട്

പൊട്ടു തൊടുന്നതും, കണ്ണെഴുതുന്നതും സൗന്ദര്യത്തിൻ്റെ പൂർണ്ണതയായെത്തിയ കാലം മാറിയെങ്കിലും പൊട്ടുകൾക്ക് ഇപ്പോഴും ഡിമാൻഡ് കുറയുന്നില്ല. മാറ്റമില്ലാത്ത സൗന്ദര്യസങ്കൽപ്പമാണ് വട്ടപ്പൊട്ടുകൾക്ക്. നിങ്ങളുടെ അഴകിനെ വേറിട്ടു നിർത്തുന്നവയാണ് വട്ടപ്പൊട്ടുകൾ. പഴയ കാല നായികമാരുടെ മുഖത്തിന് മാറ്റുകൂട്ടിയിരുന്ന പൊട്ട് ന്യൂജനറേഷനും ഏറ്റെടുത്തിട്ട് കാലങ്ങളായി. നടിമാരിൽ വിദ്യബാലനാണ് പെൺകുട്ടികൾക്കിടയിൽ പൊട്ടിൻ്റെയേും സാരിയുടേയും കാര്യത്തിൽ ട്രെൻഡിങ് ആയത്. 


ചാന്തോ, കുങ്കമമോ കൊണ്ട് പൊട്ടു തൊട്ടിരുന്നത് ഉപേക്ഷിച്ച് ഇപ്പോൾ എല്ലാവരും സ്റ്റിക്കർ പൊട്ടുകളിലേക്ക് ചേക്കേറി. പൊട്ടിൽ കല്ലൊ മുത്തോ വേണ്ടവർക്കും അതും റെഡിയാണ്. പല ഡിസൈനുകളിലുള്ള വട്ടപ്പൊട്ടുകൾ വിപണിയിയിൽ ലഭ്യമാണ് . വട്ടപ്പൊട്ടുകൾക്ക് വെള്ളയും ചുവപ്പും നിറഞ്ഞ പൊട്ടുകൾക്കാണ് ഡിമാൻഡ്.

ഡ്രസിൻ്റെ നിറത്തിന് ചേരുന്ന പൊട്ടുകളുമുണ്ട്. സാരികള്‍ക്കൊപ്പം വലിയ വട്ടപ്പൊട്ടുകള്‍ തൊടുന്നത് മലയാളികളുടെ ശീലമാണ്. ഇത്തരം പൊട്ടുകള്‍ അണിയുമ്പോള്‍ പ്രത്യേകം സൗന്ദര്യം ലഭിക്കുന്നു. കറുത്ത വട്ടത്തിലുള്ള പൊട്ടുകൾ കോട്ടൺ സാരികൾക്കൊപ്പം അണിയുമ്പോൾ പ്രത്യേക ഭംഗിയാണ്. ഫാന്‍സി പൊട്ടുകളും ഇന്ന് ട്രെന്‍ഡാണ്.ഡയമണ്ട് ഉള്‍പ്പടെയുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ച പൊട്ടുകള്‍ക്ക് വില അല്പം കൂടുതലാണ്.